"ഇപ്പോളാടാ നീ ഒരു നല്ല നടനായതു "
"നല്ല നടൻ ഇപ്പോഴും അപ്പൻ തന്നെയാ "
മലയാളി മനസുകളിൽ എന്നും ഇന്നും മനസിൽകൊണ്ട് നടക്കുന്ന ഒരു അച്ഛനും മകന്റെയും കഥയാണ് വീണ്ടും ചില വീട്ടുകാര്യങ്ങൾ....സത്യൻ അന്തികാട് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ ലോഹിതദാസ് ആണ് നിർവഹിച്ചത്...
കൊച്ചു തോമയുടെയും മകൻ റോയുടെയും ജീവിതത്തിലൂടെയുള്ള യാത്രയാണ് ഈ സത്യേട്ടൻ ചിത്രം... ഒരു സിനിമാനടൻ ആകാൻ കൊതിച്ചു നടക്കുന്ന റോയ എന്നാ തോമയുടെ ഇളയ മകൻ ഒരു സുപ്രഭാതത്തിൽ ഭാവന എന്നാ പെൺകുട്ടിയെ വീട്ടിൽ കൂട്ടികൊണ്ടുവരുത്തും (അച്ഛൻ ആദ്യം അതിനു കൂട്ടുനില്കുനുണ്ട് ) പക്ഷെ വീട്ടിൽ എത്തിയപ്പോൾ അച്ഛൻ അവനെ വീടിനു പുറത്താകുന്നതും അങ്ങനെ അച്ഛനെ ജയിക്കാൻ വേണ്ടി റോയ ഇറങ്ങിപുറപ്പെടുന്നതും ആണ് ഈ കൊച്ചു ചിത്രം പറയുന്നത്...
സംയുക്ത വർമയുടെ ആദ്യ ചിത്രം ആയ ഇതിൽ ജയറാം,തിലകൻ സാർ , ലോഹിതദാസ് (cameo apperance), സിദ്ദിഖ് ഇക്ക , k p a c ലളിത എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു...
വിപിൻ മോഹൻ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് കെ രാജഗോപാൽ നിർവഹിക്കുന്നു... .
Gruhalakshmi Productions ഇന്റെ ബന്നേറിൽ പി വി ഗംഗാധരൻ നിർമിച്ച ഈ ചിത്രം Kalpaka Films ആണ് വിതരണം നടത്തിയത്...
സംവിധായകനും,കൈതപ്രം ദാമോദരൻ നമ്പൂതിരിയുടയും വരികൾക്ക് ജോൺസൻ മാഷ് ഈണമിട്ട ഏഴു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്...എല്ലാം ആ സമയത്തു ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചവയായിരുന്നു... ഇതിലെ എന്റെ ഇഷ്ടഗാനം യേശുദാസ് പാടിയ പിൻനിലാവിൻ പൂവിടർന്നു എന്ന് തുടങ്ങുന്ന മനോഹരഗാനം ആണ്....
Best Film with Popular Appeal and Aesthetic Value, മികച്ച നടി എന്നി വിഭാഗങ്ങളിൽ കേരള സ്റ്റേറ്റ് അവാർഡ് ലഭിച്ച ഈ ചിത്രത്തിനു മികച്ച തിരക്കഥ, ചിത്രം ഛായാഗ്രഹണം എന്നി വിഭാഗങ്ങളിൽ വേറെയും കുറെ ഏറെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.... എന്റെ പ്രിയ ജയറാമേട്ടൻ ചിത്രങ്ങളിൽ ഒന്ന്....

No comments:
Post a Comment