Tuesday, May 8, 2018

Mizhikal sakshi



അനിൽ മുഖത്തലയുടെ കഥയ്ക് അശോക് ആർ നാഥ്‌ സംവിധാനം ചെയ്ത ഈ മലയാളം ഡ്രാമ കൂനിയമ്മ എന്നാ വയസായ ഒരു സ്ത്രീയെ ചുറ്റിപറ്റി മുൻപോട്ടു പോകുന്നു...

സയ്യദ് അഹ്‌മദ്‌ എന്നാ ഒരു സ്കൂൾ ടീച്ചർ ആയ അവരുടെ മകൻ ജിഹാദിന്റെ പേരിൽ ജയിലിൽ എത്തുന്നതും അതോടെ കൂനിയമ്മയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ ആണ് ഈ അശോക് നാഥ്‌ ചിത്രത്തിന്റെ ഇതിവൃത്തം....

കൂനിയമ്മ എന്നാ കഥാപാത്രം ആയി സുകുമാരിയമ്മയും സയ്യദ് എന്നാ കഥാപാത്രം ആയി ലാലേട്ടനും ചിത്രത്തിൽ എത്തി.... ഇവരെ കൂടാതെ വിനീത്, നെടുമുടി വേണു, മാള അരവിന്ദൻ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു....

രാമചന്ദ്ര ബാബു ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ വിപിൻ മാനൂർ ആണ് ....  ഓ എൻ വി കുറുപ്പിന്റെ വരികൾക്ക് വി ദക്ഷിണാമൂർത്തി സാമികൾ സംഗീതം ചെയ്ത ഈ ചിത്രത്തിന്റെ ബി ജി എം കൈതപ്രം നിർവഹിച്ചു.....  ഇതിൽ നാല് ഗാനങ്ങൾ ആണ് ഉള്ളത്... എല്ലാം ഒന്നിലൊന്ന് മികച്ചത്.....  ആനന്ദഭൈരവി രാഗത്തിൽ ചിട്ടപ്പെടുത്തിയ മഞ്ജുതരശ്രീ എന്ന് തുടങ്ങുന്ന ഗാനം ഇന്നും എന്റെ പ്രിയ ഗാനങ്ങളിൽ ഒന്നാണ് ...

സൈബർ വിഷനിന്റെ ബന്നേറിൽ വി ആർ ദാസ് നിർമിച്ച ഈ ചിത്രം ജോഫിറെ റിലീസ് ആണ് വിതരണത്തിന് എത്തിച്ചത് .......

കേരളത്തിന്റെ ഇപ്പോളത്തെ അവസ്ഥയെ വളരെ മികച്ച രീതിയിൽ വെള്ളിത്തിരയിൽ എത്തിച്ച ഈ ചിത്രം ബോക്സ്‌ ഓഫീസിൽ പരാജയം ആയി എന്നാണ് അറിവ് ...... കാണാത്തവർ ഉണ്ടേൽ കാണാൻ ശ്രമികുക... .

No comments:

Post a Comment