Saturday, May 12, 2018

Kariyilakaatupole



സുധാകർ  പി നായർയുടെ "ശിശിരത്തിൽ ഒരു പ്രഭാതം " എന്നാ  കഥയ്ക് പദ്മരാജൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ആണ്... ലാലേട്ടനും മമ്മൂക്കയും ഒന്നിച്ചു അഭിനയിച്ച ചിത്രങ്ങളിൽ ഈ ചിത്രത്തിൽ മാത്രമാണ് അവർ ഒരു സ്‌ക്രീനിൽ വരാത്ത ചിത്രം എന്ന് തോന്നുന്നു (ഉറപ്പില്ല.. ഞാൻ വേറെ ഒന്നും കണ്ടിട്ടില്ല )

ഹരികൃഷ്‌ണൻ എന്നാ പ്രശസ്ഥനായ സിനിമ സംവിധായകൻ ഒരു ദിവസം സ്വതം വീട്ടിൽ മരണപെട്ടു കിടക്കുന്നതും ആ കേസ്  അച്യുതൻകുട്ടി എന്നാ പോലീസ് ഓഫീസർ അന്വേഷണം ഏറ്റടുത്ത മൂന്ന് പെണ്ണുകളിൽ എത്തുന്നതും ആണ് കഥ ഹേതു..അവരിൽ ആരെങ്കിലും ആണോ ആ കൊല ചെയ്തത്.. അല്ല വേറെ ആരെങ്കിലും ആണോ എന്നൊക്കെയാണ് പിന്നീട് ഈ ചിത്രം പറയുന്നത്. .. 

അച്യുതന്കുട്ടി ആയി ലാലേട്ടൻ, ഹരികൃഷ്ണൻ ആയി മമ്മൂക്ക, അനിൽകുമാർ ആയി റഹ്മാൻ, ശില്പ ആയി കാർത്തിക എന്നിവര് ആണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപികുനത്....

വേണു ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ സംഗീതം ജോൺസൻ മാഷ് കൈകാര്യം ചെയ്തു... ബി ലെനിൻ ആണ് എഡിറ്റർ...

ജുബിലീ പ്രൊഡക്ഷന്സ്‌ , വിശുദ്ധി ഫിലംസ്‌  എന്നിവരുടെ ബന്നേറിൽ തങ്കച്ചൻ, ജോയ് തോമസ് എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം ബോക്സ്‌ ഓഫീസിൽ മോശമില്ലാത്ത പ്രകടനം നടത്തി എന്നാണ് അറിവ്.....,

മലയാള സിനിമ കണ്ട ഏറ്റവും മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളിൽ ഒന്ന്...

No comments:

Post a Comment