Wednesday, May 9, 2018

Orkuka vallapozhum



"നല്ല മാമ്പു പാടം പൂത്തേടി പെണ്ണെ " ആനന്ദ് ചിത്രഗുപ്‌തും രാജലക്ഷ്മിയും ചേർന്ന് ആലപിച്ച ഈ ഗാനം ആണ് എന്നിക് ഈ ചിത്രത്തിനെ കുറിച്ച് ആദ്യം ഓർമയിൽ ഓടിയെത്തുന്നത്....

സോഹൻലാൽ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ ഡ്രാമ സേതുമാധവൻ എന്നാ വയസ്സനായ ഒരു മനുഷ്യൻ്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളിലൂടെ സഞ്ചരിക്കുന്നു.... മക്കളൊക്കെ നല്ല നിലയിൽ ആയപ്പോൾ അച്ഛനെ നാട്ടിൽ ആക്കി അവർ വിദേശത്തേക്കു കുടിയേറുന്നു... അങ്ങനെ ജീവിതത്തിൽ ഒറ്റയക്ക് ആയ സേതുമാധവൻ പണ്ട് താൻ ജനിച്ചു വളർന്ന പഴയ ബംഗ്ലാവിലേക് ഒരു യാത്ര തിരിക്കുന്നതും അതിലുടെ തന്റെ പഴയ സഖിയുടെ ഓർമകളിലേക്ക് തിരികെ ചെല്ലുന്നതും ആണ് കഥ ഹേതു...

സേതുമാധവൻ എന്നാ കഥാപാത്രം ആയി തിലകൻ സാറിന്റെ മാസമാരിക പ്രകടനം തന്നെ ആണ് ചിത്രത്തിന്റെ കാതൽ.... സാറെ കൂടാതെ രഞ്ജിത് മേനോൻ, ശില്പ ബാല, ജഗദിഷ് എന്നിവരും ചിത്രത്തിന്റെ ബാക്കി പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു...

വയലാർ രാമവർമ, പി ഭാസ്ക്കരൻ, ഗിരീഷ് പുത്തഞ്ചേരി എന്നിവരുടെ വരികൾക്ക് എം ജയചദ്രൻ ഈണമിട്ട ഏഴു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്...  എല്ലാം ഒന്നിലൊന്ന് മികച്ചത്...

എം ജെ രാധാകൃഷ്ണൻ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം gods own movies ഇന്റെ ബന്നേറിൽ  വിനു വി എസ് ആണ് നിർമിച്ചത്... celebrate films ചിത്രം വിതരണത്തിന് എത്തിച്ചു... ബോക്സ്‌ ഓഫീസിൽ വലിയ ചലനം ഒന്നും സൃഷ്ടിച്ചില്ലെങ്കിലും എന്റെ ഇഷ്ട ചിത്രങ്ങളിൽ ഒന്നാണ് ഈ സോഹൻലാൽ ചിത്രം..... കാണു ആസ്വദിക്കൂ

No comments:

Post a Comment