Saturday, May 19, 2018

El aura (spanish/argentina)



Fabián Bielinsky യുടെ സംവിധാനത്തിൽ Ricardo Darín, Dolores Fonzi, Alejandro Awada എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപിച്ച ഈ സ്പാനിഷ് അർജന്റീനിയൻ ചിത്രം ഒരു neo-psychological ത്രില്ലെർ ആണ്...

 മൃഗത്തോൽ കൊണ്ട് കരകൗശല വസ്തുക്കൾ ഉണ്ടാകുന്ന Esteban Espinosa എന്നാ ആളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്... എങ്ങനെയാണ് ഒരു perfect crime  നടത്താം എന്ന് ആലോചിച്ചു കൊണ്ട് നിൽക്കുന്ന അദേഹത്തിന്റെ മുൻപിൽ ഒരു കാസിനോയിലെ വലിയ സംഖ്യ തടയുന്നതും പിന്നീട് നടക്കുന്ന അതിഗംഭീര സംഭവവികാൻസകളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

സംവിധായകൻ തന്നെ കഥയും തിരക്കഥയും രചിച്ച ഈ ചിത്രത്തിന്റെ മ്യൂസിക് Dario Eskenazi നിർവഹിക്കുന്നു....ഈ ചിത്രത്തിന്റെ മൂഡിന് ഏറ്റവും വലിയ പ്ലസ് തന്നെ ആയിരുന്നു ആ മ്യൂസിക്... അതുപോലെ Checco Varese യുടെ ഛായാഗ്രഹണവും കൈയടി അർഹിക്കുന്നു...

Patagonik Film Group, Davis Films, Tornasol Films എന്നിവരുടെ ബന്നേറിൽ Ariel Saúl,Victor Hadida,
Cecilia Bossi എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം Buena Vista International,IFC Films  എന്നി കമ്പനികൾ ചേർന്നാണ് വിതരണം ചെയ്തത്...

അര്ജന്റീനിയന് ബോക്സ്‌ ഓഫീസിൽ മികച്ച പ്രകടനം നടത്തിയ ചിത്രം ക്രിട്ടിൿസിന്റെ ഇടയിലും മികച്ച റിവ്യൂസ് കിട്ടി .. 78th ഓസ്കാർലെ ഒഫീഷ്യൽ അര്ജന്റീനിയന് എൻട്രി ആയ ഈ ചിത്രത്തിനു മികച്ച ചിത്രത്തിനുള്ള Silver Condor അവാർഡും ലഭിച്ചിട്ടുണ്ട്.....  കാണു ആസ്വദിക്കൂ ഈ മികച്ച ചിത്രം

No comments:

Post a Comment