Saturday, May 12, 2018

Kaakakuyil



"ഗോവിന്ദ ഗോവിന്ദ ആലാറെ  ഗോവിന്ദ "

 A Fish Called Wanda എന്നാ ഇംഗ്ലീഷ് ചിത്രത്തിൽ നിന്ന് പ്രേരണ ഉൾക്കൊണ്ട്‌      മോഹൻലാൽ, മുകേഷ്, സുചേത ഖന്ന, പിന്നെ  ബോളിവുഡ് നടൻ    സുനിൽ ഷെട്ടി എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയ ഒരു  റൊമാന്റിക് കോമഡി ഡ്രാമയാണ് ഈ പ്രിയൻ ചിത്രം....

ശിവറാം ജോലി തേടി ബോംബയിൽ എത്തുന്നതും അവിടെ വച്ചു ഗോവിന്ദന്കുട്ടിയെ കണ്ടുമുട്ടുന്നതിൽ നിന്നും തുടങ്ങുന്ന ചിത്രം അവർ കണ്ണുകാണാത്ത തമ്പുരാന്റയും തമ്പുരാട്ടിയുടെയും അടുത്ത എത്തുന്നതും പിന്നീട് അവിടത്തെ അവരുടെ കൊച്ചു മകന്റെ വേഷം കെട്ടി അവിടെന്നു ഒരു വലിയ സംഖ്യ അടിച്ചു മാറ്റാൻ പ്ലാൻ ഇടുമ്പോൾ അവരെ തേടി കുറെ ഏറെ പ്രശ്നങ്ങൾ തേടി എത്തുന്നതും പിന്നീട് നടക്കുന്ന രസകരമായ സംഭവികാസങ്ങളിലൂടെയും സഞ്ചരിക്കുന്നു.

ശിവറാം ആയി ലാലേട്ടനും  ഗോവിന്ദൻകുട്ടി ആയി മുകേഷേട്ടനും മത്സരിച്ച അഭിനയിച്ചപ്പോൾ ഇവരെ കൂടാതെ നെടുമുടി ചേട്ടൻ, കവിയൂർ പൊന്നമ്മ, ജഗതി ചേട്ടൻ, ഇന്നോസ്ന്റ് ചേട്ടൻ, എന്നിവരും പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ദീപൻ ചാറ്റർജി ഈണമിട്ട ഒൻപതിന് അടുത്ത ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്..  ഗോവിന്ദ ഗോവിന്ദ, പാടാം വനമാലി, ഉണ്ണിക്കണ്ണാ വായോ എന്നിങ്ങനെ കുറെ ഏറെ നല്ല ഗാനങ്ങൾ ചിത്രത്തിൽ ഉണ്ട് .... എസ് പി വെങ്കിടേഷ് ആണ് ബാക്ക്ഗ്രൗണ്ട് സ്കോർ...

എസ് കുമാർ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ കഥ മുരളി നാഗവല്ലി നിർവഹിക്കുന്നു... കല്യാണി ഫിലിം സൊസൈറ്റി യുടെ ബന്നേറിൽ ലിസി പ്രിയദർശൻ പ്രൊഡ്യൂസ് ചെയ്ത ഈ ചിത്രം ആ വർഷത്തെ ബോക്സ്‌ ഓഫീസിലും ഗംഭീരം വിജയം ആയി... .

തെലുഗു, തമിഴ് എന്നി ഭാഷകളിൽ പുനര്നിമിച്ച ഈ ചിത്രത്തിന്റെ പല ഭാഗങ്ങൾ  ഗോൽമാൽ എന്നാ ഹിന്ദി ചിത്രത്തിലും ഉപയോഗിച്ചിട്ടുണ്ട്... .എന്റെ ഇഷ്ട പ്രിയൻ ലാൽ ചിത്രങ്ങളിൽ ഒന്ന്..

No comments:

Post a Comment