Thursday, May 24, 2018

Guzaarish(hindi)



മനസ്സിൽ ഒരു നീർത്തിലുള്ളി ആയി ഈ സഞ്ജയ്‌ ലീല ബസലി ചിത്രം....

സഞ്ജയ്‌ ലീല ബൻസാലി -ഭവാനി അയ്യർ എന്നിവരുടെ തിരക്കഥയ്ക് സഞ്ജയ്‌ ലീല ബൻസാലി സംവിധാനം ചെയ്ത ഈ ഹിന്ദി ഡ്രാമയിൽ ഹൃതിക് റോഷൻ, ഐശ്വര്യ ബച്ചൻ, ആദിത്യ റോയൽ കപൂർ എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി..

Ethan Mascarenhas എന്നാ പഴയ വിശ്വവിഖ്യാതരാനായ മജീഷ്യൻ ഒരു അപകടത്തിൽ പെട്ടു 13 വർഷമായി കിടപ്പിലാണ്... ഇപ്പോൾ ഒരു റേഡിയോ ജോക്കിആയി അദ്ദേഹം റേഡിയോയിലൂടെ വീട്ടിലിരുന്നു ആള്കാര്ക് ഹോപ്പ്, മനസുഖം, ജീവിതലക്ഷ്യം നേടാനുള്ള ഊർജം എന്നിവ പകർന്നുകൊടുക്കുകയാണ് അദ്ദേഹം.... ഇതിനു അദ്ദേഹത്തിന് കൂടായി അദേഹത്തിന്റെ നേഴ്സ് സോഫിയയും കഴിഞ്ഞ 12 വര്ഷമായി അദേഹത്തിന്റെ കൂടെയുണ്ട്.... അങ്ങനെ ആ അപകടം നടന്നതിന്റെ 14 ആം വാർഷികം പ്രമാണിച്ചു ethan സ്വന്തം കൂട്ടുകാരിയും വാകീലും ആയ ദേവയാനിയോട് തനിക്കു കോടതിയിൽ നിന്നും mercy killing  വാങ്ങിത്തരാൻ ആവശ്യപ്പടുക്കുകയും അതിനോട് അനുബന്ധിച്ച അദേഹത്തിന്റെ ജീവിതയുമായി ബന്ധപെട്ടു കിടക്കുന്ന കുറെ ആൾക്കാരുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളുമായി ചിത്രം മുൻപോട്ടു സഞ്ചരിക്കുന്നു...

Ethan എന്നാ കഥാപാത്രമായി ഹൃതിക് ഞാൻ ഇതേവരെ കണ്ടതിൽ വച്ചു അദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം ആണ് കാഴ്ച്ചവെക്കുന്നത്.... ഐശ്വര്യയുടെ സോഫയും, ആദിത്യയുടെ ഒമരും, ഷെർനസ് പട്ടേലിന്റെ ദേവയാനിയും ചിത്രത്തിൽ കൈയടി അർഹിക്കുന്ന പ്രകടനം ആണ് കാഴ്ച്ചവക്കുന്നത്....

A m turaz,  vibhu puri,jagadish joshi എന്നിവരുടെ വരികൾക്ക് സംവിധായകൻ തന്നെ ഈണമിട്ട ഈ ചിത്രത്തിലെ പത്തോളം വരുന്ന ഗാനങ്ങൾ t-series ആണ് വിതരണം ചെയ്തത്....

സുദീപ് ചാറ്റർജി ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ hemal kothari  നിർവഹിച്ചു.... SLB ഫിലംസ് ഇന്റെ ബാനറിൽ  Sanjay Leela Bhansali,Ronnie Screwvala എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം UTV Motion Pictures ആണ് വിതരണം ചെയ്തത്.....

മികച്ച ചിത്രം,നടൻ, നടി, സംവിധാനം എന്നിങ്ങനെ കുറെ ഏറെ വിഭാഗങ്ങളിലേക് film fare അവാർസ്സിൽ നോമിനേറ്റ്  ചെയ്യപ്പെട്ട ഈ ചിത്രം ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയെങ്കിലും ബോക്സ്‌ ഓഫീസിൽ പരാജയപെട്ടു.... ചിത്രത്തിന്റെ കഥാസാരം തന്റെ കഥയിൽ നിന്നും ചോർത്തപ്പെട്ടതാണ് എന്നും പറഞ്ഞു Dayanand Rajan എന്നാ ഇന്ത്യൻ എഴുത്തുകാരൻ കോർട്ടിൽ കേസ് ഫയൽ ചെയ്യുകയും അതിനോട് അനുബന്ധിച്ച കുറെ ഏറെ വിവാദങ്ങളിലേക് ചിത്രം വഴുതിവീണിട്ടുമുണ്ട്,.....കുറെ ഏറെ ഫിലിം അവാർഡ്‌സുകളിൽ പുരസ്കാരങ്ങൾ വാങ്ങിയ ഈ ചിത്രത്തിന്റെ തിരക്കഥ Library of the Academy of Motion Picture Arts & Sciences  (oscars) ഇന്റെ മികച്ച ചിത്രങ്ങളുടെ കളക്ഷനില്ക് തിരഞ്ഞെടുക്കപ്പേടുകയും ചെയ്തിട്ടുണ്ട്....
കാണു ആസ്വദിക്കൂ ഈ ബൻസാലി മാജിക്‌.. .

No comments:

Post a Comment