"ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മൺവിളകൂതിയില്ലേ "
ടി എ ഷാഹിദിന്റെ കഥയ്ക് എം വിനുവിന്റെ സംവിധാനം ചെയ്തു ലാലേട്ടൻ, നെടുമുടി ചേട്ടൻ, ദേവയാനി എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഫാമിലി ഡ്രാമയാണ് ബാലേട്ടൻ.....
നാട്ടുകാരുടെ കണ്ണിലുണ്ണിയായ അത്താണിപറമ്പിൽ ബാലചന്ദ്രൻ എന്നാ വ്യക്തിയിലൂടെയാണ് ഈ ചിത്രം സഞ്ചരിക്കുന്നത്... എല്ലാവർക്കും പ്രിയങ്കരൻ ആയ ബാലേട്ടൻ എന്ന് ഓമനപ്പേരിൽ അറിയപ്പെടുന്ന അദ്ദേഹം കുറെ ഏറെ തൊഴിയിലുകളും ആയി ഭാര്യയും മക്കളുടെയും കൂടെ അച്ഛനും അമ്മയും കുടിയാണ് താമസിക്കുന്നത്... അതിനിടെൽ മരണകിടക്കയിൽ വച്ചു അച്ഛൻ അദ്ദേഹത്തോട് തനിക്കു വേറെയൊരു ഭാര്യയും മകളും ഉണ്ടെന്നു പറയുന്നതും അവരെ എനി നീ നോകണം എന്ന് പറയുന്നതും പിന്നീട് ബാലേട്ടന്റെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങളും ആണ് ഈ വിനു ചിത്രത്തിന്റെ ഇതിവൃത്തം...
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എം ജയചന്ദ്രൻ ഈണമിട്ട നാല് ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്.. ഇതിലെ "കറു കറു കറുത്തൊരു പെണ്ണാണ് " എന്നാ ഗാനം ലാലേട്ടൻ ആണ് പാടിട്ടുള്ളത്... എല്ലാ ഗാനങ്ങളും ഒന്നിലൊന്നു ഇഷ്ടമാണ്.... രാജമാണി ബാക്ക്ഗ്രൗണ്ട് സ്കോർ നിർവഹിച്ചു....
ആനന്ദക്കുട്ടൻ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ പി സി മോഹനൻ ആണ്... Aroma Release & PJ Entertainments UK വിതരണം ചെയ്ത ഈ ചിത്രം എം മണിയാണ് നിർമിച്ചത്... .
ക്രിട്ടിൿസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ചിത്രം ആ വർഷത്തെ ബോക്സ് ഓഫീസിലും മികച്ച വിജയം കൊയ്തു.. മികച്ച ചിത്രത്തിന് ഉള്ള കാവേരി ക്രിട്ടിക്സ് അവാർഡ് നേടിയ ഈ ചിത്രം രാജ്ബാബു എന്നാ പേരിൽ തെലുഗിലും പുനര്നിര്മിച്ചിട്ടുണ്ട്.....
എന്റെ ഏറ്റവും ഇഷ്ട ലാലേട്ടൻ ചിത്രങ്ങളിൽ ഒന്നാണ് ഈ ബാലേട്ടൻ....

No comments:
Post a Comment