സുനിൽ ഇബ്രാഹിം കഥ തിരക്കഥ സംവിധാനം നിർവഹിച്ച ഈ ചിത്രം ഒരു സൈക്കോളജികൾ ത്രില്ലർ ആണ് .. .
സിദ്ധാർഥ് (ഇന്ദ്രജിത് ), ഇച്ച(നിവിൻ പോളി ) ,വീണ (രമ്യ നമ്പീശൻ )എന്നിങ്ങനെ മൂന്നു പേരിലുടെയാണ് ചിത്രം സഞ്ചരിക്കുന്നത് ... .
ഒരു പരസ്യകമ്പനിയിൽ ജോലി ചെയ്യുന്ന സിദ്ധാർഥ് കൊച്ചിയിൽ എത്തുകയും അവിടെ വച്ചു സിദ്ധാർഥ് ഇച്ച എന്നാ വീണയുടെ കൂട്ടുകാരനെ പരിചയപ്പെടുന്നു.. ഇച്ഛയുമായി ഒന്നിച്ചു താമസിക്കാൻ തുടങ്ങുന്ന സിദ്ധാർഥ് പക്ഷെ ഇച്ഛയുടെ ചില കാര്യങ്ങളിൽ സംശയം തോന്നുകയും പിന്നെ വേറെ വേറെ സ്ഥലങ്ങളിൽ ഒരേ സമയം ഇച്ഛയെ സിദ്ധാർഥും വീണയും ഒന്നിൽ കൂടുതൽ തവണ കാണുനത്തോട് കുടി കഥ കൂടുതൽ സങ്കീര്ണമാകുകയും അങ്ങനെ അവർ ഇച്ഛയെ കുറച്ചു കൂടുതൽ അറിയാൻ ഇറങ്ങിപുറപ്പെടുന്നതും ആണ് കഥ ഹേതു ..
ഗോപി സുന്ദർ ഈണമിട്ട ചിത്രത്തിലെ മൂന്ന് ഗാനങ്ങൾ രമ്യ നമ്പീശൻ ,ഇന്ദ്രജിത് , ഗോപി സുന്ദർ ,ചിത്രം അയ്യർ,ശ്രേയ രാഘവ് എന്നിവർ ചേർന്നാണ് പാടിയത്.... കൃഷ് കയ്മൾ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം ...സാജൻ എഡിറ്റിംഗ് നിർവഹിച്ചു...
Milestone cinemas ഇന്റെ ബന്നേറിൽ ashiq usman നിർമിച്ച ഈ ചിത്രം ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടി....പക്ഷെ ബോക്സ് ഓഫീസിൽ പരാജയം ആയി .പിന്നീട് മറ്റു പല ചിത്രങ്ങളും പോലെ ഡിവിഡി വന്നപ്പോൾ വാഴ്ത്തപ്പെട്ടു. ..
ഈ ചിത്രത്തിന്റെ ഒരു തമിഴ് പതിപ്പിനെ കുറിച്ച് സംസാരം നടക്കുന്നു എന്ന് കേൾക്കുന്നു ... എന്തായാലും ഈ ചിത്രം എന്റെ ഇഷ്ട ചിത്രങ്ങളിൽ ഒന്നാണ്. ..കാണാത്തവർ കാണു ആസ്വദിക്കൂ ..

No comments:
Post a Comment