Sunday, May 20, 2018

Rangasthalam (telugu)



വാക്കുകൾക് അതീതം ഈ സുകുമാർ ചിത്രം....
വെറുതെ അല്ല പറയുന്നത് നല്ല പണി അറിയാവുന്ന ആളുടെ കയ്യിൽ കിട്ടിയാൽ അഭിനയത്തിന്റെ  abcd അറിയാത്തവനും അഭിനയിച്ചു പോകും എന്ന്....

റാം ചരൺ അഭിനയത്തിന്റെ കാര്യത്തിൽ ഏറ്റവും കൂടുതൽ പഴി കേൾകിണ്ടി വന്ന തെലുഗ് ആക്ടർ.... ചിരിച്ചാലും കരഞ്ഞാലും ഒരേ ഭാവം എന്ന് പറഞ്ഞു കളിയാക്കിയ ആള്കാര്ക് എനി സ്ഥാനമില്ല.  അത്രെയും മനോഹരം ഇതിലെ കേൾവിശക്തി കുറഞ്ഞ ചിട്ടിബാബു എന്നാ കഥാപാത്രം....

രംഗസ്ഥലം എന്നാ ഗ്രാമത്തിൽ നടന്ന കുറെ ഏറെ സംഭവങ്ങളിലൂടെയാണ് ഈ ചിത്രം സഞ്ചരിക്കുന്നത്.... ഒരു അപകടത്തിൽ പെട്ട അവിടത്തെ എം എൽ എ  ആയ ദക്ഷിണാമൂർത്തയെ ചിട്ടിബാബു ഒരു അപകടത്തിൽ നിന്നും രക്ഷിച്ചു  ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതും അതിനോട് അനുബന്ധിച്ച ചിട്ടിബാബുവിന്റെ ജീവിതത്തിൽ നടന്നു കഴിഞ്ഞ കുറെ ഏറെ സത്യങ്ങളിലേക് ഉള്ള ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം....ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ വാക്കുകൾക് അതീതം 😘😘😘😘

ചിട്ടിബാബു ആയി രാംചരണും, ദക്ഷിണ മൂർത്തി ആയി പ്രകാശ് രാജു, പ്രസിഡന്റ്‌ ആയി ജഗത്പതി ബാബുവും അതിഗംഭീര പ്രകടനം ആണ് കാഴ്ചവെച്ചത്..... ഇവരെ കൂടാതെ സാമന്തയുടെ രാജലക്ഷ്മി, അനസൂയ ഭരദ്വാജിന്റെ രംഗമ്മ,ആദിയുടെ കുമാർ ബാബു കൂടാതെ ചിത്രത്തിൽ വന്ന എല്ലാവർക്കും "ഒരു ബിഗ് സല്യൂട്ട്" സുകുമാർ ജി no words..

ചദ്രബോസിന്റെ വരികൾക്ക് ഡി എസ് പി ഈണമിട്ട ആറു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്.. ഇതിലെ രംഗ രംഗ രംഗസ്ഥല, രംഗമ്മ മംമ്‍ങ്കമ്മ എന്നാ ഗാനങ്ങൾ എനി മുതൽ എന്റെ favourite track list ഇൽ ഉണ്ടാകും...

സംവിധയകാൻ സുകുമാർ തന്ന കഥയും തിരക്കഥയും രചിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആർ രത്തൻവെൽ നിവഹിക്കുന്നു...ഈ വിഭാഗതെ കുറിച്ച് എന്ത്  പറയാൻ... ഒറ്റ വാക് " ഒന്നും പറയാനില്ല "

Mythri Movie Makers ഇന്റെ ബന്നേറിൽ Naveen Yerneni,Y. Ravi Sankar,Mohan Cherukuri എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം Konidela Production Company ആണ് വിതരണത്തിനു എത്തിച്ചത്....
ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രം ബോക്സ്‌ ഓഫീസിലും ചരിത്രം രചിച്ചുകൊണ്ട് നില്കുന്നു... കാണു ആസ്വദിക്കൂ ഈ സുകുമാർ മാജിക്‌

No comments:

Post a Comment