Monday, May 28, 2018

A quiet place ( english)



Bryan Woods,Scott Beck എന്നിവരുടെ കഥയ്ക് Bryan Woods,Scott Beck,John Krasinski എന്നിവർ തിരക്കഥ രചിച്ച  John Krasinski സംവിധാനം ചെയ്ത ഒരു ഒന്നന്നര ഹൊറർ ചിത്രം...

2020 ആം വർഷം ആണ് കഥ നടക്കുന്നത്.... ഇപ്പോൾ ഭൂമിയെ കണ്ണുകാണാത്ത വെറും ഒച്ചകൊണ്ട് മാത്രം തിരിച്ചറിയുന്ന അന്യഗ്രഹജീവികൾ  കീഴ്പെടുത്തികൊണ്ട് ഇരിക്കുകയാണ്..... അങ്ങനെ അവരിൽ നിന്നും രക്ഷപ്പെട്ടു കഴിയുന്ന Abbott കുടുംബത്തിലേക്ക് ചിത്രം എത്തിച്ചേരുന്നതും അവർ അവിടെ നേരിടുന്ന പ്രശ്ങ്ങളിലൂടെയും ആണ് പിന്നീട് ഈ seat edge thriller ചിത്രത്തിന്റെ സഞ്ചാരം...

സംഭാഷങ്ങൾ വളരെ കുറവായ ഈ ചിത്രത്തിൽ കുടുതലും American Sign Language ആണ് സംവിധായകൻ കഥപറയാൻ ഉപയോഗിച്ചിരികുന്നത്..... അതുകൊണ്ട് thanne അഭിനയിച്ച എല്ലാവരുടെയും മികച്ച പ്രകടനം തന്നെ  ആണ് ചിത്രത്തിന്റെ നട്ടൽ..... Marco Beltrami ഇന്റെ സംഗീതവും Charlotte Bruus Christensen ഇന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ മൂട് തന്നെ മാറ്റുന്നു.... വാക്കുകൾക് അതീതം....

Platinum Dunes,Sunday Night എന്നി പ്രൊഡക്ഷൻ കമ്പനികളുടെ ബന്നേറിൽ Michael Bay,Andrew Form,Brad Fuller എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രത്തിന്റെ വിതരണം Paramount Pictures നിർവഹിക്കുന്നു.... ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച പ്രതികരണം ലഭിച്ച ചിത്രം ബോക്സ്‌ ഓഫീസിലും വമ്പൻ വിജയം ആണ്... ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെ കുറിച്ച് ചർച്ചകൾ നടക്കുന്നതായി കേൾക്കുന്നു...

കാണാത്തവർ ഉണ്ടേൽ ഇന്നു തന്നെ കാണു..

No comments:

Post a Comment