മുഹമ്മദ് ഐസക് തിരക്കഥ എഴുതി സംവിധാനം ചെയ്ത് aari, ashna zaveri, masoom shakar എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ തമിഴ് ചിത്രം ഒരു ഹോർറോർ ത്രില്ലെർ ആണ്...
നാഗേഷ് എന്നാ ചെറുപ്പക്കാരൻ ആയ റിയൽ എസ്റ്റേറ്റ് ബ്രോക്കർക്ക് പൈസക്ക് വേണ്ടി അവരുടെ സ്വന്തം സ്വത്ത് ആയ ഒരു പഴയ സിനിമ തിയേറ്റർ വിൽക്കാൻ പട്ടണത്തിൽ നിന്നും അവരുടെ ഗ്രാമത്തിലെ അവരുടെ സ്വന്തം നാട്ടിലേക് വരുന്നു.... കാല എന്നാ കൂട്ടുകാരനുമൊപ്പം തീയേറ്ററിൽ എത്തുന്ന നാഗയോടും കൂട്ടുകാരനും അവിടെ താമസിക്കാൻ തുടങ്ങുന്നതും അതിന്ടെ നാഗ സ്വപ്നങ്ങൾ കാണാൻ തുടങ്ങുകയും അത് സത്യം ആയി മാറുന്നതോട് കുടി അതിന്റെ പൊരുൾ തേടി അവർ ഇറങ്ങുന്നതും ആണ് കഥ ഹേതു..
നാഗ എന്നാ കഥാപാത്രം ആരിയുടെ കയ്യിൽ ഭദ്രം ആയിരുന്നു... അതുകൂടാതെ കാലി വെങ്കട്ടിന്റെ കാല എന്നാ കഥാപാത്രവും ചില ഇടങ്ങളിൽ ചിരി പടർത്തി....ഇറങ്ങുന്നതിനു മുൻപ് കുറെ ഏറെ വിവാദങ്ങളിൽ കുടുങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ ചലനം ഒന്നും സൃഷ്ടിച്ചില്ല....
ശ്രീകാന്ത് ദേവ സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഈ ജെ നൗസാദ് നിർവഹിച്ചു.... എസ് ദേവരാജ ആണ് എഡിറ്റിംഗ്..
Transindia media &entertainment private limited ഇന്റെ ബന്നേറിൽ Rajendra M. Rajan
Punitha Rajan എന്നിവർ നിർമിച്ച ഈ ചിത്രം ഒരു വട്ടം ആസ്വദിച്ചു കാണാം.....

No comments:
Post a Comment