Monday, May 7, 2018

Isabella



മോഹന്റെ സംവിധാനത്തിൽ സുമലത ബാലചന്ദ്രൻ മേനോൻ എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തിയ ഈ റൊമാന്റിക് ഡ്രാമ ഇസബെല്ല(സുമലത ) എന്നാ ഒരു ടൂർ ഗൈഡിഇന്റെ കഥയാണ്...

ജീവിതത്തിൽ കുറെ ഏറെ പ്രശനങ്ങൾ ഉള്ള ഇസബെല്ല ഒരിക്കൽ അവിചാരിതമായി അവളുടെ ഒരു ഇടപാടുകാരനായ ഉണ്ണിയുമായി (ബാലചന്ദ്രമേനോൻ ) പ്രണയത്തിൽ ആകുകയും പിന്നീട് ചിത്രം ഉണ്ണിയിലൂടെ സഞ്ചരിക്കുന്നു..... അദ്ദേഹം അവളെ സ്വന്തം ജീവിതത്തിലേക്ക് ക്ഷണിക്കുന്നു... പക്ഷെ അവിചാരിതമായി നടക്കുന്ന ചില സംഭവങ്ങൾ ചിത്രത്തിന്റെ മർമ്മം ആകുന്നതാണ് കഥ ഹേതു...

ഓ എൻ വി കുറുപ് സാറുടെ വരികൾക്ക് ജോന്സൻ മാഷ് ഈണമിട്ട നാല് ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്... അതിലെ ഇസബെല്ല എന്ന് ഗാനം എന്റെ പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നാണ്....

സരോജ് പാടി ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധായകൻ തന്നെ നിർവഹിക്കുന്നു... ജി മുരളിയാണ് എഡിറ്റർ.....

Good night films നിർമാണവും വിതരണവും ഏറ്റടുത്ത ഈ ചിത്രം ബോക്സ്‌ ഓഫീസിലും മോശമില്ലാത്ത പ്രകടനം നടത്തി എന്നാണ് അറിഞ്ഞത്.... ഒരു കൊച്ചു രോമാറ്റിക് ലവ് സ്റ്റോറി..

No comments:

Post a Comment