Monday, May 28, 2018

Hawa (hindi)



Sutanu Gupta,Sanjay Masoom എന്നിവരുടെ തിരക്കഥയ്ക് Guddu Dhanoa സംവിധാനം ചെയ്ത ഈ ഹിന്ദി ഹോർറോർ ത്രില്ലെർ സഞ്ജനയുടെയും അവളുടെ കുടുംബത്തിന്റെയും കഥ പറയുന്നു...

ഭർത്താവുമായി വേര്പിരിഞ്ഞത്തിനു ശേഷം രണ്ടു മക്കളും അനിയൻ വിക്കിക്കും ഒപ്പം ഗ്രാമത്തിലെ  പുതിയ വീട്ടിലേക് മാറിയ സഞ്ജനയുടെ വീട്ടിൽ കുറെ അമാനുഷിക ശക്തികളുടെ വേളയാട് ആരംഭിക്കുന്നതും അത് അവളെ ശാരീരികമായും മാനസികമായും പിന്തുടരാൻ തുടങ്ങുന്നതോട് കുടി അവൾ അതിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതാണ് കഥ സാരം...

സഞ്ജന എന്നാ കഥാപാത്രം ആയി തബുവിന്റെ മികച്ച പ്രകടനം ആണ് ചിത്രത്തിന്റെ കാതൽ... അവരെ കൂടാതെ മുകേഷ് തിവാരിയുടെ സൈക്കാട്രിസ്റ്, ഷബ്‌നാസ് ഖാനിന്റെ ആസിഫ് അലി, ഇമ്രാൻ ഖാനിന്റെ വിക്കി എന്നി കഥാപാത്രങ്ങളും ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നുണ്ട്....

Dilip Sen-Sameer Sen,Surendra Singh Sodhi എന്നിവർ ചേർന്നു സംഗീതം നൽകിയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Sripad Natu നിർവഹിക്കുന്നു...  A. Muthu ആണ് എഡിറ്റർ....

The Entity എന്നാ ഇംഗ്ലീഷ് ചിത്രത്തിന്റെ unofficial remake ആയ ഈ ചിത്രം പിന്നീട് തമിഴിൽ Raja Leelai തെലുഗിൽ Naa Intlo Oka Roju എന്നാ പേരിലും ഡബ് ചെയ്തു ഇറക്കപെട്ടു .. ക്രിട്ടിൿസിന്റെ ഇടയിൽ മോശം അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും പരാജയം ആണെന്നാണ് അറിവ്...

ഹോർറോർ ചിത്രം ഇഷ്ടമുള്ളവർക് ഒരു മോശമില്ലാത്ത അനുഭവം ആകും എന്ന് വിചാരിക്കുന്നു... കാണു ആസ്വദിക്കൂ..

No comments:

Post a Comment