ഈ. മാ.യു എന്നാ ലിജോ ചിത്രത്തിന്റെ ചർച്ചകൾക് ഇടയിൽയാണ് ഞാൻ ഈ Don C. Palathara കഥ, തിരക്കഥ എഴുതി സംവിധാനം ചെയ്ത ബ്ലാക്ക് കോമഡി ഡ്രാമയെ കുറിച്ച് ആദ്യമായി കേൾക്കുന്നത്... എന്തായാലും ടെലെഗ്രാമിൽ തപ്പിയപ്പോൾ സാധനം കിട്ടി..
വെറും ഒരു മണിക്കൂർ മാത്രം ഉള്ള ഈ ഡ്രാമ ഒരു ക്രിസ്ത്യൻ കുടുംബത്തിൽ അപ്രതീക്ഷിതമായി നടക്കുന്ന ഒരു മരണത്തിന്റെ അവസാന കർമങ്ങളിൽ എത്തിപ്പെടുന്ന അദേഹത്തിന്റെ വീട്ടുകാർ, ബന്ധുക്കൾ, നാട്ടുകാർ എന്നിവരിലൂടെ സഞ്ചരിക്കുന്നു.... അദ്ദേഹത്തെ കുറിച്ച് അവരുടെ അഭിപ്രായം, ചില തമാശകൾ, ഉന്തും തല്ലും, വെള്ളമടി ടീംസ് എന്നിങ്ങനെ കുറെ ഏറെ ആൾകാരിലൂടെ ഇപ്പോഴത്തെ മരണവീടുകളിൽ നടക്കുന്ന സംഭവങ്ങൾ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് സ്‌ക്രീനിൽ നമുക്ക് പറഞ്ഞുതരുന്നു...
Sandeep Kurissery, Jiji P Joseph എന്നിവരുടെ സംഗീതവും, Prathap Joseph ഇന്റെ ഛായാഗ്രഹണവും എടുത്തു പറയേണ്ട ഈ ചിത്രത്തിന്റെ എഡിറ്റർ Shanavas Naranipuzha ആണ്... ഓരോ ഫ്രെയിംസും അതിഗംഭീരം....
Travancore films ഇന്റെ ബന്നേറിൽ Anish, Molly & Shijo എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുകയും എട്ടാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഒഫീഷ്യൽ എൻട്രി ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.. അതുപോലെ മോസ്കൊവിൽ നടന്ന
, Barni International festival ഇൽ best foreign film വിഭാഗത്തിൽ പുരസ്കാരവും നേടി..... കാണു ആസ്വദിക്കൂ ഈ മികച്ച ചിത്രം




























