Wednesday, January 23, 2019

Third eye (philippines)



Aloy Adlawan തിരക്കഥ രചിച്ചു സംവിധാനം ചെയ്ത ഈ ഫിലിപ്പിനോ ഹോർറോർ ചിത്രത്തിൽ Carla Abellana, Camille Prats,  Ejay Falcon, Denise Laurel എന്നിവർ പ്രധാനകഥപാത്രങ്ങൾ ആയി എത്തി..

ചിത്രം പറയുന്നത് Mylene ഇന്റെ കഥയാണ്.... കുഞ്ഞായിരിക്കുമ്പോൾ തന്നെ അച്ഛന്റെയും മരണവും  അമ്മയുടെ കിടപ്പും അവളുടെ അയല്കാരന്റെ മരണവും  കാണണേണ്ടി വരുന്ന അവൾക് തനിക്കു പ്രേതാത്മാക്കളോട് തനി സംസാരിക്കാൻ കഴിവുണ്ട് എന്ന് മനസിലാക്കുന്നു.... പക്ഷെ അത് അവള്ക് ആപത്തു വരാൻ കാരണം ആകും എന്ന് മനസിലാകുന്ന അവളുടെ അമ്മൂമ്മ അവളുടെ ആ മൂന്നാമത്തെ കണ്ണ് അടച്ചു കളയുന്നു... പക്ഷെ വർഷങ്ങൾക്കു ശേഷം നടക്കുന്ന ചില സംഭവങ്ങൾ അവളുടെ മൂന്നാമത്തെ കണ്ണ് തുറക്കാൻ കാരണമാകുന്നതോട് കുടി മൈലീനിന്റെ ജീവിത്തിൽ നടക്കുന്ന സംഭവങ്ങളിലേക് ചിത്രം പിന്നീട് വിരൽ ചൂണ്ടുന്നു...

Carla Abellana ആണ് mylene എന്നാ കഥാപാത്രം അവതരിപികുനത്... അവളുടെ അനിയത്തി സൂസൻ ആയി Camille Prats കൂട്ടുകാരൻ ജിമ്മി ആയി Ejay Falcon ഉം സ്വന്തം വേഷങ്ങൾ മികച്ചതാക്കി... ഇവരെ കൂടാതെ Alex Medina, Denise Laurel എന്നിവരും മറ്റു പ്രധാനകഥാപാത്രങ്ങൾ ആയി എത്തി....

Teresa Barrozo യുടെ മികച്ച സംഗീതം ചില ഇടങ്ങളിൽ എന്നേ ശെരിക്കും പേടിപ്പിച്ചു... അതുപോലെ  Jay Halili ഇന്റെ എഡിറ്റിംഗിനും Moo zee യുടെ ഛായാഗ്രഹണത്തിനും നൂറു മാർക്.... Regal Entertainment ആണ് ചിത്രം വിതരണം നടത്തിയത്... ഹോർറോർ ചിത്രങ്ങൾ കാണാൻ ആഗ്രഹിക്കുന്നവർക് തീർച്ചയായും ഒന്നും തല വെക്കാം.... ഒന്നും പേടിക്കണ്ട ഉള്ളത് ഉണ്ട്...

No comments:

Post a Comment