"എന്തിനാ ഡോക്ടറെ നീ ഇനിയും എന്നേ പറ്റികുന്നേ ? "
കല്ലൂക്കാരൻ ജോയ് എന്നാ പഴയ ഗുണ്ട ഇപ്പൊ മകളുടെ കൂടെ വളരെ സന്തോഷത്തോടെ ആണ് ജീവിക്കുന്നത്.... അതിനിടെ
ചില ദിവസങ്ങൾ വരുന്ന സ്വപ്നങ്ങൾ അദ്ദേഹത്തിനെ ഇപ്പോഴും അലട്ടാറുണ്ട്.... ആ സ്വപ്നങ്ങളുടെ സത്യാവസ്ഥ തേടിയുള്ള ആ യാത്ര അദേഹത്തിന്റെ ജീവിതത്തിൽ ഒരു വർഷം മുൻപ് നടന്ന ചില സംഭവങ്ങളിലേക് വഴിമാറുമ്പോൾ മലയാള സിനിമയിൽ ഇതുവരെ കാണാത്ത ഒരു പുത്തൻ സൈക്കോളജികൾ ചിത്രം പുറത്തു വന്നു... പേര് കൂദാശ....
സ്ത്രീസുരക്ഷയെ കുറിച്ച് പല ചിത്രങ്ങൾ വന്നാൽ പല സംഭവങ്ങൾ തന്നെ ആണ് ഈ Dinu thomas elan ചിത്രം പറയുന്നുവെങ്കിലും ഇതിൽ ഒരു സൈക്കോളജികൾ ടച്ച് കൊടുത്തപ്പോൾ കാണാൻ ഭംഗി കൂടി... ബാബുരാജിന്റെ ജോയ് എന്നാ കഥാപാത്രവും ജോയ് മാത്യു, സായി കുമാർ എന്നിവരുടെ കഥാപാത്രവും ചിത്രത്തിലെ കുറെ നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ചു.... ഒരു ഡാർക്ക് ത്രില്ലെർ മോഡിൽ തുടങ്ങുന്ന ചിത്രം ഒരു ഘട്ടത്തിന് ശേഷം ഒരു പക്കാ സൈക്കോളജികൾ ത്രില്ലറിലേക് വഴിമാറുമ്പോൾ പ്രയക്ഷകരെയും ചിത്രം ഒരു വട്ടം നല്ലവണ്ണം പിടിച്ചിരുത്തും....
Faisal V. Khalid ചെയ്ത ഛായാഗ്രഹണം ആണ് ചിത്രത്തിന്റെ ഹൈലൈറ്.... ഒരു ഡാർക്ക് മൂഡ് പ്രതീതി ഒരു ലെവൽ വരേ ചിത്രം തരുന്നുണ്ട്.... ചില ഉദ്വെജനകമായ നിമിഷങ്ങളും... ഹരിനാരായന്റെ വരികൾക്ക് Vishnu Mohan Sithara ചെയ്ത സംഗീതത്തിനും ചിത്രത്തിൽ മോശമില്ലാത്ത ഒരു പങ്ക് ഉണ്ട്.... Akash Joseph varghese ഇന്റെ എഡിറ്റിംഗും മികച്ചതായിരുന്നു.... ക്യാമറ കൈകാര്യം ചെയ്ത faisal v kahalid ഉം സ്വന്തം പങ്ക് മോശമില്ലാത്ത വണ്ണം ചെയ്തു....
OMR productions ഇന്റെ ബന്നേരിൽ മുഹമ്മദ് റിയാസും ഒമർ ലുലുവും ചേർന്നു നിർമിച്ച ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസും ബോക്സ് ഓഫീസിൽ ഫ്ലോപ്ഉം ആയി എന്നാ അറിവ്.... പക്ഷെ ചിത്രം കണ്ടപ്പോൾ ജോസഫ് എന്നാ ചിത്രത്തിന് കിട്ടിയ അതെ പ്രായക്ഷകപിന്തുന്ന വേണ്ടിയിരുന്ന ചിത്രം ആയി എന്നിക് തോന്നി.... ഒരു നല്ല ചിത്രം..
No comments:
Post a Comment