Tuesday, January 1, 2019

Aravinda Sametha Veera Raghava (telugu)



Trivikram Srinivas കഥ തിരക്കഥ സംഭാഷണം സംവിധാനം ഈ telugu action drama ചിത്രത്തിൽ Jr. Ntr, pooja hedge, Jagapathi babu എന്നിവർ  പ്രധാനകഥാപാത്രങ്ങൾ ആയി എത്തി.   

ചിത്രം പറയുന്നത് വീര രാഘവന്റെയും അരവിന്ദയുടെയും കഥയാണ്.... മുപ്പതു വര്ഷകങ്ങൾക് മുൻപ് തുടങ്ങിയ  kommaddi-Nallagudi എന്നി ഗ്രാമങ്ങൾ  തമ്മിലുള്ള യുദ്ധവും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ആധാരം..നരപ്പയെ,മകൻ വീര രാഘവൻ പന്ത്രണ്ടു വർഷങ്ങൾക് ശേഷം നാട്ടിൽ തിരിച്ചെത്തുന്ന അന്ന് തന്നെ, ആജന്മ ശത്രു ആയ ഭാസി റെഡി കൊലപെടുത്തുന്നു.. ആ ഒരു സംഭവത്തിന്റെ അവസാനം അമ്മാമയുടെ ആവശ്യപ്രകാരം നാട് വിട്ടു ഇറങ്ങുന്ന രാഘവൻ ഹൈദ്രബാദിൽ എത്തി നീലാംബരി,അരവിന്ദ എന്നിവരെ കണ്ടുമുട്ടുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രം നമ്മളോട് പറയുന്നത്....


 വീര രാഘവ റെഡ്‌ഡി ആയി jnr.ntr എത്തിയ ഈ ചിത്രത്തിൽ Narappa reddy എന്ന kommaddi തലവൻ ആയി നാഗ ബാബുവും നല്ലഗുഡി തലവൻ ആയ ഭാസി റെഡ്‌ഡി ആയി ജഗദ്‌പതി ബാബുവും വേഷമിട്ടു....പൂജ ഹെഡ്ജ് അരവിന്ദാ എന്ന മറ്റൊരു ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ഇവരെ കൂടാതെ രോ രമേശ്‌,സുനിൽ,ഈഷാ റേബ്ബ,ലക്ഷ്മി ഗോപാൽസ്വാമി എന്നിവർ മറ്റു കഥാപത്രങ്ങൾ ആയി എത്തി....

Ramajogayya Sastry, Sirivennela Seetharama Sastry, Penchal Das എന്നിവരുടെ വരികൾക്ക് എസ് തമ്മൻ ഈണമിട്ട ഇതിലെ നാല്  ഗാനങ്ങൾ Zee Music Company ആണ് വിതരണം നടത്തിയത്...ഇതിലെ എല്ലാ ഗാനകളും എന്നിക് പ്രിയപ്പെട്ടവ തന്നെ...


Haarika & Hassine Creations ഇന്റെ ബന്നേറിൽ S. Radha Krishna നിർമിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം P. S. Vinod ഉം എഡിറ്റിംഗ് Naveen Nooli ഉം നിർവഹിച്ചു...  ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച അഭിപ്രായം അഭിപ്രായം നേടിയ ചിത്രം ഒരു jnr ntr ചിത്രത്തിന് ലഭിക്കുന്ന ലഭിച്ച ഏറ്റവും വലിയ ഫസ്റ്റ് ഡേ കളക്ഷൻനും ബോക്സ്‌ ഓഫീസിൽ ഗംഭീര വിജയവും ആയിരുന്നു..

8th South Indian International Movie Awards യിലെ മികച്ച ചിത്രം ഉൾപ്പടെ ആറോളം അവാർഡുകൾ കരസ്ഥമാക്കിയ ഈ ചിത്രം Sakshi Excellence Awards,66th Filmfare Awards South,17th Santosham Film Awards എന്നി അവാർഡ് നിശകളിലും മികച്ച അഭിപ്രായത്തോടെ പ്രദർശിപ്പിക്കപപെടുകയും കുറെ അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തു...കാണാത്തവർ തീർച്ചയായും കാണണം ശ്രമികുക.. ഒരു മികച്ച ചലച്ചിത്രാനുഭവം

No comments:

Post a Comment