Jagadeesan subbu, M.K.Mani, Aravindhan എന്നിവർ ചേർന്നു കഥ തിരക്കഥ സംഭാഷണം സംവിധാനം നിർവഹിച്ച ഈ തമിൾ ഡ്രാമ ത്രില്ലറിൽ കതിർ, രാജ് ഭരത്, മീര നായർ എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി....
പ്രശാന്ത് എന്നും മനിതവൻ എന്നും പേരുള്ള ഈ ഭൂമിയിലെ രണ്ട് ദ്രുവങ്ങളിൽ ഉള്ള രണ്ട് പേരുടെ ജീവിതത്തിളുടെ ആണ് കഥ സഞ്ചരിക്കുന്നത്... ഒരു പിമ്പ് ആയ പ്രശാന്ത് സന്തോഷ് എന്നാ ആളുടെ വീട്ടിലേക് നിർമല എന്നാ നിമ്മിയെ അയക്കുന്നതും അതിനോട് അനുബന്ധിച്ച നടക്കുന്ന ചില സംഭവങ്ങളിലേക്കും ആണ് ചിത്രം നമ്മെ കൂട്ടികൊണ്ട് പോകുന്നത്....
മനിതവൻ ആയി കതിരിന്റെ മികച്ച പ്രകടനം ആണ് ചിത്രത്തിന്റെ കാതൽ... അതുപോലെ നിർമല എന്നാ കഥാപാത്രം ചെയ്ത മീര നായർ മികച്ചു നിന്നു... ഇവരെ കൂടാതെ രാജ് ഭരത്, മാൾ മാരോസ്സ എന്നിവരും അവരുടെ റോൾസ് മികച്ചതാക്കി...
Divine Studios ഇന്റെ ബന്നേറിൽ NPKS.Logu നിർമിച്ച ഈ ചിത്രത്തിന്റെ മ്യൂസിക് Ron Ethan Yohann നിർവഹിച്ചു... ചിത്രത്തിന്റെ ഛായാഗ്രഹണം Navin Kumar ഉം എഡിറ്റിംഗ് Anucharan ഉം നിർവഹിച്ചു.....തിയേറ്റർ റിലീസ് ഇല്ലഞ്ഞിരുന്ന ചിത്രം zee5 ഓൺലൈൻ ആയി വിതരണം നടത്തുകയായിരുന്നു....
ഒരു social message ഓടെ അവസാനിക്കുന്ന ചിത്രം കതിരിന്റെ പ്രകടനത്തിന് വേണ്ടി ഒരു വട്ടം കാണാം

No comments:
Post a Comment