ചില ചിത്രങ്ങൾ ഉണ്ട്... തുടങ്ങുമ്പോൾ ഇത് എന്ത് തുടക്കം ആണ് എന്ന് തോന്നിപോകും... പക്ഷെ കുറച്ചു കഴിയുമ്പോൾ കാണുന്ന പ്രയക്ഷകനെ അതിൽ കേറ്റി ഇരുത്തും...ആ ഇരുത്തം പിന്നീട് ഒരു വീർപ്പുമുട്ടൽ ആകും....ചിലവർ ആ വീർപ്പുമുട്ടൽ സഹിച്ചുകൊണ്ട് മുഴുവൻ കാണും.. മറ്റുള്ളവർ ആ വീർപ്പുമുട്ടൽ സഹിക്കാൻ വയ്യാതെ ഇടക്ക് വെച്ച് നിർത്തും... അത് ചിത്രം മോശമായത് കൊണ്ട് അല്ല... കാണാൻ ഉള്ള ശക്തി ഇല്ലാത്ത കൊണ്ട് മാത്രം... ഈ ക്യാറ്റഗറിയിൽ കണ്ട അവസാനത്തെ ചിത്രം ആണ് Vinod Kapri കഥയും തിരക്കഥയും സംവിധനവും നിർവഹിച്ച ഈ ഹിന്ദി ത്രില്ലെർ ചിത്രം...
2014യിലെ നാഷണൽ ഡെയിലി എന്ന പത്രത്തിൽ വന്നാൽ ഒരു സംഭവം ആണ് ചിത്രത്തിന്റെ ആധാരം..
ചിത്രം തുടങ്ങുന്നത് ഒരു രാവിലെയാണ്..പിഹു എന്നാ രണ്ടുവയസുകാരിയുടെ പിറന്നാൾ ആഘോഷം ആയിരുന്നു ഇന്നലെ... രാവിലെ കിടക്കയിൽ നിന്നും ഇറങ്ങുന്ന അവൾ അമ്മയെ എഴുനെല്പിക്കാൻ നോക്കുന്നുവെങ്കിലും അവര് എഴുനെല്കുനില്ല(അവർ അവിടെ മരിച്ചു കിടക്കുകയാണെന്നു എന്ന് പ്രയക്ഷന് ആദ്യമേ മനസിലാവും വിധം ആണ് ചിത്രം തുടങ്ങുന്നത് )..അച്ഛനെ തപ്പി ഇറങ്ങുന്ന ബിഹുവിനു അച്ചനെ കാണാൻ പറ്റാതാവുകയും പിന്നീട് ആ വീട്ടിൽ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം....
പിഹു എന്നാ കഥാപാത്രം ആയി Myra Vishwakarma എന്നാ രണ്ടുവയസുകാരിയുടെ മാസമാരിക പ്രകടനം ആണ് ചിത്രത്തിന്റെ കാതൽ... ജസ്റ്റ് ആ കൊച്ചു കുട്ട്യേ വച്ചു സംവിധായകൻ രണ്ട് മണിക്കൂർ പ്രയക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയപ്പോൾ ഈ വർഷം ഞാൻ കണ്ട ഏറ്റവും മികച്ച ചിത്രം ഇത് തന്നെ എന്ന് നിസംശയം പറയാം.... കാരണം അവൾ അല്ലാതെ ചിത്രത്തിൽ ആരും ഇല്ലാ.... അവൾ ചെയ്യുന്ന ഓരോ കാര്യവും ചിത്രം കാണുന്ന നമ്മളെ ടെൻഷൻ അടുപ്പിച്ചു കൊല്ലും... ഒരു വീട്ടിൽ നമ്മൾ കുട്ടികളെ തോടിപ്പിക്കരുത്, അവർക്ക് വേദനിക്കുന്ന, അവർക്ക് പ്രശ്നങ്ങൾ ഉണ്ടാകുന്ന എല്ലാം ആ വീട്ടിലും ഉണ്ട്.. കറന്റ്, ഗ്യാസ്, വെള്ളം, ഫ്രിഡ്ജ്,ഓവൻ എല്ലാം...ഇതൊക്കെ വച്ചു ഒരു ഒന്നര മണിക്കൂർ സംവിധായകൻ പ്രയക്ഷകന്റെ എല്ലാം ചൂഷണം ചെയ്യുന്നുണ്ട്...
RSVP Movies,Roy Kapur Films എന്നിവരുടെ ബന്നേറിൽ Ronnie Screwvala,Siddharth Roy Kapur,Shilpa Jindal എന്നിവർ ചേർന്നു നിർമിച്ച ചിത്രം Kirshnam Media,Bhagirathi Films എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്...Irene Dhar Malik,Sheeba Sehgal,Archit D Rastogi എന്നിവർ ചേർന്നു ചേർന്നു എഡിറ്റിംഗും Yogesh Jaini ഛായാഗ്രഹണവും നിർവഹിച്ചു.... Vishal Khurana യുടെ താണ് ചിത്രത്തിന്റെ മനസ്സിൽ കൊള്ളുന്ന സംഗീതം.. മൂന്നും
ജസ്റ്റ് മൈൻഡ് ബ്ലോക്കിങ് പീസ് ഓഫ് വർക്സ്..
2017 യിലെ International Film Festival of India യിൽ ആദ്യമായി പ്രദർശനം നടത്തിയ ഈ ചിത്രം പിനീട് Fajr International Film Festival,14th Trans-Saharan International Film Festival എന്നിവിടങ്ങളിലും പ്രദര്ശിപ്പിക്കുകയുണ്ടായി... International Competition category യിലെ മികച്ച ചിത്രത്തിന് ഉള്ള grand prize നേടിയ ചിത്രം 14th Trans-Saharan International Film Festival യിലെ People's Choice award ഉം നേടി...
വൽകഷ്ണം :
ലോല ഹൃദയം ഉള്ളവർ കാണാതിരിക്കുക....ടെൻഷൻ അടിച്ചു പണ്ടാരം അടങ്ങും... അത്രെയും അതിഗംഭീരം.....

No comments:
Post a Comment