Saturday, January 12, 2019

Petta (tamil)



"നാൻ വീഴേവനെൻഡ്രു  നിനതായോ ? ഹ് ഹാ ഹാ ഹാ ഹാ ഹാ "

തലൈവർ, മക്കൾ സെൽവൻ, നവാസുദ്ദിൻ സിദ്ദിഖി, സിമ്രാൻ, ശശികുമാർ, തൃഷ, ബോബി സിംഹ  കൂടാതെ ഗുരു സോമസുന്ദരവും..... ഒരു ലോഡ് മികച്ച നടികർ കിട്ടിയാൽ മിക്കവാറും എല്ലാ സംവിധായകരും ഒന്നും വിറക്കും... അവർക്ക് എല്ലാർക്കും സ്പേസ് കൊടുക്കണം...ഒരാളുടെ പോലും കാസ്റ്റിംഗ് മോശമായാൽ അയാള് മുഴുവൻ പഴിയും കേൾക്കേണ്ടി വരും.. ഇവിടെയാണ്‌ കാർത്തിക് സുബ്ബരാജ് എന്നാ മുപ്പത്തഞ്ചുകാരൻ വ്യത്യാസ്തനാകുന്നത്....അദ്ദേഹം നടത്തിയ  "പെട്ട പരാക് " വാക്കുകൾക് അതീതം....

കാർത്തിക് സുബ്ബരാജിന്റെ കഥയ്ക് അദ്ദേഹം തന്നെ തിരക്കഥ രചിച്ച സംവിധാനം ചെയ്ത ഈ തമിൾ ആക്‌ഷൻ മാസ്സ് മസാല ചിത്രം പറയുന്നത് കാളിയുടെ കഥയാണ്... ഡാർജിലിംഗിലെ ഒരു കോളേജ് വാര്ഡൻ ആയ അദേഹത്തിന്റെ ജീവിതത്തിൽ നടക്കുന്ന ചില "സിറപ്പാണ താരമാന സംഭവങ്ങൾ " ആണ് ചിത്രത്തിത്തിന്റെ ആധാരം... ആ കോളേജിൽ നടക്കുന്ന ചില സംഭവങ്ങൾ കളിയുടെ പഴയ കാലത്തേക്ക് നമ്മളെ കൂട്ടികൊണ്ട് പോകുന്നതും അതിന്ടെ നടുക്കുന്ന സംഭവങ്ങൾ എല്ലാം ആണ് ചിത്രം പറയുന്നത്..

കഥ വച്ചു നോക്കിയാൽ വലിയ പുതുമ ഒന്നും അവകാശപ്പെടാൻ ഇല്ലെങ്കിലും ചിത്രത്തിന്റെ തിരക്കഥയും അത് നമ്മളെ കൊണ്ടുപോകുന്ന വഴികളും ശരിക്കും കൊല മാസ്സ് ആണ്.... ആദ്യത്തെ സ്റ്റണ്ടും അവസാനത്തേതും പൊളി...പിന്നെ അനിരുദ്ധ് ബ്രൊവിന്റെ ആ കൊല മാസ്സ് ബി ജി എം.... ചില ആൾകാർ ഉണ്ട്  എല്ലാം കിട്ടിയാലും എന്തേലും ഒന്നും അറിയാണ്ട് കയ്യിൽ നിന്നും വിട്ടു പോകും.... പക്ഷെ ഇവിടെ? എല്ലാം ഒന്നിലൊന്ന് ഗംഭീരം.. പോരായിമ ആയി തോന്നിയത് നവാസുദ്ദിൻ സിദ്ദിഖിയുടെ ഡബ്ബിങ് ആണ്... അത് പക്ഷെ അദേഹത്തിന്റെ ശബ്ദം നമ്മൾ കേട്ടു പഴയകിയത് കൊണ്ട് ആകും.... അല്ലെങ്കിൽ 101/100....

Anirudh Ravichander യുടെ സംഗീതം പറയാൻ ഒന്നും ഇല്ലാ....ആ ബി ജി എം കൂടെ ചേർന്നപ്പോൾ എല്ലാം ഓക്കേ.... "മരണ മാസ്സ്" ഗാനം കേട്ടപ്പോൾ സത്യം പറഞ്ഞാൽ തീയേറ്ററിൽ നിന്നും ഒന്നും തുള്ളാൻ തോന്നി... അത്രെയും എനർജി നമ്മൾക്ക് തരാൻ അനിരുദ്ധ് ബ്രോയ്ക്ക് കഴിഞ്ഞു... അതുപോലെ ഉള്ള വേറെ ഒരു ഗാനം ആയിരുന്നു "ഉള്ളള "എന്നാ ഗാനവും..... അതുപോലെ പെട്ട പരാക് എന്നാ ബിജിഎം ഉള്ള തീം സോങ്...ഒരു രക്ഷയും ഇല്ലാ.....
തിരുവിന്റെ ഛായാഗ്രഹണവും, Vivek Harshan ഇന്റെ എഡിറ്റിംഗും ഗംഭീരം.... Vivek, Ku. Karthik, Dhanush, Karthik Subbaraj എന്നിവർ ആണ് ഗാനങ്ങൾ എഴുതിയത്.... Sony musiq ആണ് ഗാനങ്ങൾ വിതരണം നടത്തിയത്... 

Sun Pictures ഇന്റെ ബന്നേറിൽ Kalanithi Maran നിർമിച്ച ഈ ചിത്രം Sun Pictures തന്നെ വിതരണം ചെയ്‌തത്‌...ബോക്സ്‌ ഓഫീസിൽ മികച്ച അഭിപ്രായങ്ങൾ നേടുന്ന ചിത്രം ഒരു പക്കാ മാസ്സ് രജനിയെ കാണാൻ ആഗ്രഹിക്കുന്നവർക് ധൈര്യമായി ടിക്കറ്റ് എടുകാം.... പിന്നെ ചിത്രത്തിന്റെ ഒരു മുക്കാൽ ഭാഗത്തു ഉണ്ടായ വിഷമം അവസാന നാല്പതുഅഞ്ചു മിനിറ്റ കൊണ്ട് മാറ്റി  തരുന്നുണ്ട് സംവിധായകൻ.....

വൽകഷ്ണം:
എന്നാലും അവസാനത്തെ അത് വേണ്ടായിരുന്നു😢

No comments:

Post a Comment