Olivier Assayas കഥയെഴുതി സംവിധാനം ചെയ്ത ഈ supernatural psychological thriller ചിത്രം പറയുന്നത് പാരീസിൽ ജീവികുന്ന kyra എന്നാ സെലിബ്രിറ്റിയുടെ പേർസണൽ ഷോപ്പേർ ആയ മൗറീനിന്റെ എന്നാ അമേരിക്കൻ ചെറുപ്പകാരിയുടെ കഥയാണ്...
വർഷങ്ങൾക്കു മുൻപ് മരണപെട്ട ഇരട്ട സഹോദരനോട് സമ്പർക്കം പുലർത്താൻ ശ്രമിക്കുന്ന മൗറീനിന്റെ ഫോണിലേക്കു unknown നമ്പറിൽ നിന്നും കുറെ ഏറെ മെസ്സേജുകൾ വരുന്നതും അതിനോട് അനുബന്ധിച്ച മൗറീനിന്റെ ജീവിതത്തിൽ നടക്കുന്ന ചില സംഭവങ്ങളിലേക്കും വിരൽ ചൂണ്ടുന്ന ചിത്രം അവളും സഹോദരനും തമ്മിൽ ഉള്ളു ബന്ധത്തിന്റെ ആഴവും അവരുടെ ആ സമയത്തെയും ഇപ്പോഴത്തെ മൗറീനിന്റെ മാനസീകാവസ്ഥയിലേക്കും നമ്മളെ കൂട്ടികൊണ്ട് പോകുന്നുണ്ട്...
മൗറീൻ ആയി Kristen Stewart ഇന്റെ മികച്ച പ്രകടനം ആണ് ചിത്രത്തിന്റെ കാതൽ... ചില സീൻസിൽ അവരുടെ അഭിനയം അത്രെയും മനോഹരമാണ്.... കെയ്‌റ ആയി Nora Waldstätten ഉം Ingo എന്നാ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം ആയി Lars Eidinger ഉം എത്തുന്നു... ഇവരെ കൂടാതെ Anders Danielsen Lie, Pascal Rambert എന്നിങ്ങനെ നല്ലയൊരു താരനിര തന്നെ ഈ മനോഹര ചിത്രത്തിൽ ഉണ്ട്...
Yorick Le Saux ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Marion Monnier ആണ് നിർവഹിച്ചിരിക്കുന്നത്... Cannes Film Festival ഇൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം CG Cinéma,Vortex Sutra,Detailfilm,Sirena Film,Arte France Cinéma,Arte Deutschland/WDR,Canal+,Ciné+ എന്നിവരുടെ ബന്നേറിൽ Charles Gillibert ആണ് നിർമിച്ചത്... ഒരു international co-production ആയ ഈ ചിത്രം The Searchers(Belgium), Artcam Films (Czech Republic), Les Films du Losange (France)
Weltkino Filmverleih (Germany) എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്... Universal Pictures ആണ് ഇന്റർനാഷണൽ വിതരണം നടത്തിയത്...
2016 Toronto International Film Festival, New York Film Festival എന്നിങ്ങനെ പല വേദികളിലും പ്രദര്ശിപ്പിക്കപ്പെട്ട ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിലും ബോക്സ് ഓഫീസിലും മികച്ച അഭിപ്രായവും വിജയവും ആയി....മികച്ച നടി, സംവിധായകൻ, ചിത്രം ഛായാഗ്രഹണം എന്നിങ്ങനെ പല അവാർഡുകളും നേടിയ ഈ ചിത്രം ഇനി മുതൽ എന്റെ പ്രിയ ചിത്രങ്ങൾ ഒന്നും തന്നെ..

No comments:
Post a Comment