Thursday, January 10, 2019

Manmarziyaan(hindi)



Kanika Dhillon യുടെ കഥയ്ക് Anurag Kashyap സംവിധാനം ചെയ്ത ഈ ഹിന്ദി റൊമാന്റിക് കോമഡി ഡ്രാമ ഒരു ത്രികോണ പ്രണയം വിഷയമാക്കി എടുത്ത ചിത്രം ആണ്...

ചിത്രം നടക്കുന്നത്  പഞ്ചാബിൽ ആണ്.. അവിടെ നമ്മൾ
റൂമി, വിക്കി, റോബി എന്നിവരെ പരിചയപ്പെടുന്നതും അവർ തമ്മിൽ നടക്കുന്ന ചില സംഭവങ്ങളിലേക്കും ആണ് ചിത്രം നമ്മളെ കൂട്ടികൊണ്ടുപോകുന്നത്..... .. തമ്മിൽ പ്രണയത്തിൽ ആയിരുന്നല്ലോ വിക്കിയും റൂമിയുടെയും ജീവിതത്തിൽ നടക്കുന്ന   ചില സംഭവങ്ങൾ റൂമി റോബിയെ വിവാഹം ചെയ്യുന്നതിൽ എത്തിക്കുന്നതും പക്ഷെ റൂമി-റോബി വിവാഹ ശേഷവും വിക്കി അവരുടെ ജീവിതത്തിൽ ഒരു നിഴൽ പോലെ വരുണത്തോട് നടക്കുന്ന സംഭവങ്ങളിലേക്കും ആണ് ചിത്രം നമ്മെ കൂട്ടികൊണ്ടുപോകുന്നത്....

റൂമി ആയി തപസീ പന്നുവും, റോബി ആയി അഭിഷേക് ബച്ചനും എത്തിയ ചിത്രത്തിൽ വിക്കി എന്നാ റൂമിയുടെ കാമുകൻ ആയി വിക്കി കൗശൽ ഉം എത്തി.... മൂന്ന് പേരുടെയും അഭിനയം അതിഗംഭീരം ആയിരുന്നു... ഇവരെ കൂടാതെ Ashnoor Kaur, Abdul Quadir Amin, Arun Bali എന്നിങ്ങനെ വലിയൊരു പുതുമുഖ താരനിര ചിത്രത്തിൽ ഉണ്ട്... എല്ലാരുടെയും പ്രകടനം ഒന്നിലൊന്ന് അതിഗംഭീരം....

Shellee യുടെ വരികൾക്ക് Amit Trivedi ഈണമിട്ട എല്ലാ ഗാനങ്ങളും ഒന്നിലൊന്നു മികച്ചതായിരുന്നു... ഇതിലെ ദാര്യാ എന്ന് തുടങ്ങുന്ന ഗാനം വളരെ ഇഷ്ടപ്പെട്ടു... മുഴുവൻ പത്തോളം ഗാനങ്ങൾ ചിത്രത്തിൽ ഉണ്ട്...എല്ലാം കേൾക്കാൻ വളരെ ഈമ്പമുള്ളത് ആണ്...

Sylvester Fonseca ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Aarti Bajaj ആണ് നിർവഹിച്ചത്... Phantom Films, Colour Yellow Productions  എന്നിവരുടെ ബന്നേറിൽ
Aanand L. Rai,Vikas Bahl, Vikramaditya Motwane, Madhu Mantena, Anurag Kashyap എന്നിവർ ചേർന്നു നിർമിച്ച ചിത്രം Eros International ആണ് വിതരണം നടത്തിയത്...

2018 Toronto International Film Festival യിൽ ആദ്യമായി പ്രദര്ശിപ്പിക്കപ്പെട്ട ചിത്രം Star Screen Awards യിൽ മികച്ച നടി, മ്യൂസിക് ഡയറക്ടർ എന്നി എന്നി വിഭാഗത്തിൽ അവാർഡും ക്രിട്ടിസിന്റെ ഇടയിൽ മികച്ച പ്രതികരണവും ബോക്സ്‌ ഓഫീസിൽ വമ്പൻ വിജയവും ആയി.... പഞ്ചാബ് അല്ലാതെ കശ്മീർ, ഡൽഹി എന്നിവിടങ്ങളിൽ ചിത്രീകരിക്കപ്പെട്ട ചിത്രത്തിൽ നമ്മുടെ അഭിഷേക് ബച്ചന്റെ റോളിൽ ആദ്യം നമ്മുടെ സ്വന്തം ദുൽഖറിന്റെ പേർ ആദ്യം കേൾക്കുകയും പിന്നീട് ഡ്രോപ്പ് ഔട്ട്‌ ആകുകയും ചെയ്യുകയാണ് ഉണ്ടായത്... ഒരു മികച്ച അനുഭവം

No comments:

Post a Comment