1987 ഇലെ അമേരിക്കൻ ചിത്രം wall street ഇൽ നിന്നും പ്രേരണ ഉൾക്കൊണ്ട് Nikkhil Advani,Parveez Sheikh,Aseem Arora എന്നിവരുടെ തിരക്കഥയ്ക് Gauravv K. Chawla സംവിധാനം ചെയ്ത ഈ ഹിന്ദി ത്രില്ലെർ ചിത്രത്തിൽ സൈഫ് അലി ഖാൻ ശകുൻ കോത്താരി എന്നാ നെഗറ്റീവ് ഷെയ്ഡ് ഉള്ള ഗുജറാത്തി ബിസിനസ് മാഗ്നെറ് ആയി എത്തി...
ചിത്രം പറയുന്നത് റിസ്‌വാനിന്റെ കഥയാണ്..സ്റ്റോക്ക് മാർക്കറ്റിൽ തന്റെ ആരാധനാമൂർത്തി ആയ ശകുൻ കോത്താരിയെ കാണാൻ
മുംബൈയിൽ എത്തുന്ന റിസ്‌വാൻ എങ്ങനെ ശകുൻറെ മുന്നിൽ എത്തുന്നു എന്നും അതിനു ശേഷം അദേഹത്തിന്റെ ജീവിതത്തിൽ ശകുനിന്റെ സാന്നിധ്യം അയാളെ എങ്ങനെ മാറ്റുന്നു എന്നൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം...
റിസ്‌വാൻ ആയി പുതുമുഖം രോഹൻ മെഹ്റയുടെ പ്രകടനം മികച്ചയായിരുന്നു... അദേഹത്തിന്റെ ഗേൾ ഫ്രണ്ട്‌ണ്ടും ജോലി സുഹൃത്തും ആയ പ്രിയയായി രാധിക ആപ്തെയും ശകുനിന്റെ ഭാര്യ മന്ദിരയായി എത്തിയ ചിത്രാൻഗത സിംഗിന്റെ പ്രകടനവും പ്രശംസ അർഹിക്കുന്നു ....പിന്നെ സൈഫ്.. ആദ്യം പറഞ്ഞ പോലെ ആ നെഗറ്റീവ് ടച്ച് കഥാപാത്രം അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രമായിരുന്നു...
Shabbir Ahmed, Yo Yo Honey Singh, Ikka, Jamil Ahmed, Singhsta, Hommie Dilliwala, Bilal Saeed എന്നിവരുടെ വരികൾക്ക് Tanishk Bagchi,Yo Yo Honey Singh,Kanika Kapoor,Sohail Sen,Bilal Saeed എന്നിവർ ചേർന്നു നൽകിയ ഈണവും കൂടാതെJohn Stewart Eduri യുടെ പാശ്ചാത്തലസംഗീതവും കൈയടി അർഹിക്കുന്നു....
Emmay Entertainment,Kyta Production,B4U Motion Pictures
Viacom18 Motion Pictures എന്നിവരുടെ ബന്നേറിൽ
Nikkhil Advani,Viacom18 Motion Pictures,Kyta Productions,Emmay Entertainment,B4U Movies എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം Anand Pandit Motion Pictures
Panorama Studios ഉം ചേർന്നാണ് വിതരണം നടത്തിയത്.... Swapnil Sonawane ചിത്രത്തിന്റെ ഛായാഗ്രഹണവും Maahir Zaveri,Arjun Srivastava എന്നിവർ ചേർന്നു ഒരുകിയ എഡിറ്റിംഗും മികച്ചു നിന്നു...
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും മോശമിലാത്ത പ്രകടനം നടത്തി എന്നാ അറിവ്.. ഒരു നല്ല ചിത്രം.... കാണു ആസ്വദിക്കൂ

No comments:
Post a Comment