അനൂപ് മേനോൻ കഥയും തിരക്കഥയും രചിച്ച ഈ സൂരജ് തോമസ് ചിത്രത്തിൽ അനൂപ് മേനോൻ, മിയ, ബൈജു എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി..
പണ്ട് മുതലേ പ്രേമം എന്നാ വികാരം വച്ചു പല മികച്ച ചിത്രങ്ങളും ഉണ്ടായിട്ടുണ്ട്... ചിലത് വലിയ ഹിറ്റുകൾ ആയപ്പോൾ ഇതുപോലെ ഒരു കവിത വായിക്കുന്ന ലാഘവത്തോടെ വരുന്ന ചിത്രങ്ങൾ വിരളമാണ് വലിയ നടി നടന്മാർ ഇല്ലെങ്കിൽ പരാജയപ്പെടുകയും ചെയ്യും... ഇക്കൂട്ടത്തിൽ അവസാനം ആയി കണ്ടു വളരെ ഏറെ ഇഷ്ട്ടപെട്ട ചിത്രങ്ങളിൽ ഇനി ഈ ചിത്രവും ഉണ്ടാകും...
ചിത്രം പറയുന്നത് സഞ്ജയ് -അഞ്ജലി എന്നിവരുടെ കഥയാണ്.... ഒരു വലിയ റെസ്റ്ററെന്റ് ഇലെ ചീഫ് കുക്ക് ആയ സഞ്ജയ്, തന്റെ പുതിയ ഡിഷിനു വേണ്ടിയുള്ള പുതിയ കൂടുകൾ തേടിയുള്ള യാത്രയിൽ അഞ്ജലി എന്നാ candle designer ഇനെ പരിചയപ്പെടുതും അങ്ങനെ അവർ തമ്മിൽ ഉള്ള സ്നേഹബധം പൂക്കുന്ന വക്കിൽ വച്ചു അകാലത്തിൽ ഒരു ദിനം അഞ്ജലി സഞ്ജയിൽ നിന്നും അകലുകയും ചെയ്യുന്നു..... വർഷങ്ങൾക്കു ഇപ്പുറം ഒരു ഫോൺ കാൾ താര എന്നാ തന്റെ ഫിയൻസികൊപ്പം അവളെ തേടിയുള്ള അദേഹത്തിന്റെ യാത്ര ആണ് ചിത്രത്തിന്റെ സാരം...
സഞ്ജയ് ആയി അനൂപ് മേനോനും അഞ്ജലി ആയി മിയയും എത്തിയ ചിത്രത്തിൽ താര എന്നാ കഥാപാത്രം ആയി ഹന്ന റെജിയും എത്തി.... ഇവരെ കൂടാതെ അലെൻസിർ, ടിനി ടോം, ലാൽ ജോസ് എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്... Rafeeq Ahamed ഇന്റെ വരികൾക്ക് M. Jayachandran ഈണമിട്ടു രാഹുൽ രാജ് ചെയ്ത ഗാനങ്ങൾ എല്ലാം മികചവ ആയിരുന്നു...
Zian Sreekanth എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം Jithu Damodar ആണ്... ഒരു മികച്ച അനുഭവം ആയിരുന്നു ചിത്രത്തിന്റെ ഈ രണ്ട് വിഭാഗങ്ങളും....
999 Entertainments ഇന്റെ ബന്നേർൽ Noble Jose നിർമിച്ച ഈ ചിത്രം 999 Cinemas Release ആണ് വിതരണം ചെയ്തത്... ക്രിട്ടിൿസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം ബോക്സ് ഓഫീസിൽ പരാജയം ആയി എന്നാ അറിവ്.... പക്ഷെ എന്തുകൊണ്ടോ ചിത്രം എന്നിക് വളരെ ഇഷ്ടപ്പെട്ടു.... ചില സീൻസ് കണ്ണ് നിറയ്ക്കുക വരേ ചെയ്തു...കാണു ആസ്വദിക്കു ഈ കൊച്ചു ചിത്രം

No comments:
Post a Comment