"എനാച് "
ഒരു റിയൽ ലൈഫ് സംഭവത്തെ ഹാസ്യത്തോട് ചേർത്ത് എടുത്ത ഈ വിജയ് സേതുപതി-ബാലാജി ചിത്രം പ്രേമിന്റെ കഥ പറയുന്നു..
സ്വന്തം കല്യാണത്തിന് രണ്ടു ദിവസം മുൻപേ പ്രേം കൂട്ടുകാരോട് കുടി ക്രിക്കറ്റ് കളിക്കാൻ പോകുന്നു.. കളിക്കിടെ തലയിൽ ബോൾ വീണു അയാൾക് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നടന്ന എല്ലാ കാര്യങ്ങളും മറന്നു പോകുന്നു..രണ്ടു ദിവസം കഴിഞ്ഞ സ്വന്തം കല്യാണം ആണെന്ന് വരെ.. പിന്നീട അവന്റെ കൂട്ടുകാർ ആരും അറിയാതെ ആ രണ്ടു ദിവസത്തിനുള്ളിൽ അവന്റെ ഓർമ തിരിച്ച കൊണ്ടുവരാൻ നടത്തുന്ന ശ്രമങ്ങൾ ആണ് ഈ ചിത്രത്തിനു ഇതിവൃത്തം...
ഒരു കോമഡി ടൈപ്പിൽ കഥ പോകുന്ന വിജയ സേതുപതിയിടെ മികച്ച അഭിനയ മുഹൂര്തങ്ങളാൽ സമ്പന്നമാണ്..
മികച്ച ക്രിട്ടിക്സ് റിവ്യൂ കിട്ടിട്ടുള്ള ഈ സിനിമ മലയാളം, തെലുഗ് ,കന്നഡ എന്നെ ഭാഷകളിലേക് റീമേക് ചെയ്തിട്ടുണ്ട്..
മികച്ച പുതുമുഖ സംവിധാനം, സ്പെഷ്യൽ ജൂറി അവാർഡ് എന്നിങ്ങനെ കുറെ അവാർഡുകളും ചിത്രം നേടി എടുത്തിട്ടുണ്ട്..
കാണാൻ മറക്കേണ്ട...

No comments:
Post a Comment