Balaji Tharaneetharan കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച ഈ തമിൾ ഡ്രാമ ചിത്രം "അയ്യാ"ആദിമൂലം എന്നാ തിയേറ്റർ ആര്ടിസ്റ്റിന്റെ കഥയാണ്...
പല വർഷങ്ങൾക് മുൻപേ നാടകത്തിൽ ആടി തിമിർത്ത "അയ്യാ " എന്നു എല്ലാരും സ്നേഹത്തോടെ വിളിക്കുന്ന ആദിമൂലം നടന്റെ മരണം എല്ലാർക്കും വലിയ ഒരു വേദനയായിരുന്നു.... പക്ഷെ അദേഹത്തിന്റെ ആത്മാവ് പല പേരിലൂടെയും വീണ്ടും എത്തുന്നു വിശ്വസിക്കുന്ന അദേഹത്തിന്റെ രസികരും അദേഹത്തിന്റെ അരുമ സുഹൃത് പരശുരാമനും അദ്ദേഹം വീണ്ടും വീണ്ടും അദ്ദേഹം അഭിനയിക്കാൻ വരുന്നു എന്ന് വിശ്വസിക്കുന്നു...അതിനിടെ അദേഹത്തിന്റെ പേര് ഉപയോഗിച്ച് പല പേരും പ്രശ്തിയുടെ കൊടുമുടിയും കേറി..ഈ സംഭവങ്ങൾക്ക് ഇടയിൽ നടക്കുന്ന ചില സംഭവങ്ങൾ ധനപാൽ എന്നാ നടനെ അയ്യായുടെ ആത്മാവിനു എതിരെ നില്കാൻ പ്രേരിപികുനതും അതിനെ ഫലമായി നടക്കുന്ന സംഭവവികാസങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
'അയ്യാ' എന്നക് കഥാപാത്രം ആയി വിജയ് സേതുപതിയുടെ മുപ്പത്തിയഞ്ചു മിനിറ്റ് നേരത്തെ പ്രകടനം മാത്രം മതി ചിത്രത്തിന് ഉള്ളിലേക്കു നമ്മളെ കേറി ഇരുത്താൻ.... പിന്നീട് ഉള്ള ചിത്രത്തിന്റെ പോക്കിൽ ഒരിടത്തും അദ്ദേഹം ഇല്ലെങ്കിലും അയ്യാ നടന്റെ പാഷനും അദേഹത്തിന്റെ അഭിനയ തീവൃതയും അവിടെ കാണാൻ പറ്റും.. അതുപോലെ പരശുരാമന്റെ മൗലി എന്നാ കഥാപാത്രവും, സുനിൽ റെഡ്‌ഡിയുടെ ധനപാൽ എന്നാ കഥാപാത്രവും മികച്ചതായിരുന്നു... ഇവരെ കൂടാതെ രമ്യ നമ്പീശൻ, മഹേന്ദ്രൻ, കരുണാകരൻ എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട്...
Thiagarajan Kumararaja,Madhan Karky,Karthik Netha എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്ത എന്നാ നമ്മുടെ സ്വന്തം ഗോവിന്ദ് മേനോൻ ചെയ്ത മൂന്ന് ഗാനങ്ങളും ചിത്രത്തിന്റെ കാതൽ ആണ്.... പ്രത്യേകിച്ച് "അവൻ " എന്ന് തുടങ്ങുന്ന ഹരീഷ് പാടിയ ഗാനം ശരിക്കും ഗംഭീരമാണ്... ചിത്രത്തിന്റെ അവസാനം നടക്കുന്ന കോർട്ട് സീൻസ് ഒക്കെ ഗംഭീരം... Saraskanth T. K യുടെ ഛായാഗ്രഹണവും, R. Govindaraj യുടെ എഡിറ്റിംഗിനും കൈയടികൾ...
Passion Studios ഇന്റെ ബന്നേർൽ Sudhan Sundaram,Umesh G.,Jayaram,Arun Vaidyanathan എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം Trident Arts ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിച്ചില്ല....വിജയ് സേതുപതി മുഖ്യ കഥാപാത്രം ആയി അഭിനയച്ച അദേഹത്തിന്റെ ഈ ഇരുപത്തിയഞ്ചാം ചിത്രം അവസാനിക്കുമ്പോൾ ശരിക്കും ഒരു മികച്ച അനുഭൂതി പ്രദാനം ചെയ്യുന്നു... കാണു ആസ്വദിക്കു ഈ മികച്ച ചിത്രത്തെ....
"അവൻ തുകൽ നീയാ
അവൻ തഴൽ നീയാ
അവൻ നിഴൽ നീയാ
അവനെ നീയാ "

No comments:
Post a Comment