A quiet place എന്നാ ചിത്രത്തിന് ശേഷം കണ്ട ഒരു മികച്ച ഹോളിവുഡ് അതിജീവന ചിത്രം...
Josh Malerman ഇന്റെ ഇതേ പേരിലുള്ള പുസ്‌തകത്തിന്റെ ദൃശ്യാവിഷ്‌കാരം ആയ ഈ ചിത്രം Eric Heisserer ഇന്റെ തിരകഥയ്ക് Susanne Bier ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്....
റൊമാനിയയിൽ ഉടലെടുത്ത ഒരു പ്രത്യേക രോഗം അഞ്ചു വർഷങ്ങൾക് ഇപ്പുറം മാലോരിയുടെയും അവളുടെ ജീവിതത്തിലും പ്രശ്നങ്ങൾ കൊണ്ടുവരുന്നതും അങ്ങനെ ആ രോഗത്തിൽ നിന്നും രക്ഷപെടാൻ അവളും മക്കളും കൂടാതെ കുറച്ചു പേരും കൂടി ഇറങ്ങിപുറപ്പെടുന്നതും ആണ് ചിത്രത്തിന്റെ സാരം...
Malorie Hayes എന്നാ കഥാപാത്രം ആയി സാന്ദ്ര ബുള്ളോക് എത്തിയപ്പോൾ ടോം എന്നാ അവളുടെ സഹായിയും ഭർത്താവും ആയി Trevante Rhodes എത്തി... ഇവരെ കൂടാതെ Jacki Weaver, John Malkovich, Rosa Salazar എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്....
Salvatore Totino ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Ben Lester നിർവഹിച്ചു.... Trent Reznor, Atticus Ross എന്നിവർ ചേർന്നു നിർവഹിച്ച സംഗീതവും അപാരം ആണ്....
Bluegrass Films,Chris Morgan Productions എന്നിവരുടെ ബന്നേറിൽ Dylan Clark,Chris Morgan,Clayton Townsend എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം നെറ്ഫ്ലിസ് ആണ് വിതരണം നടത്തിയത്...
AFI Fest ഇൽ ആദ്യമായി പ്രദർശിപ്പിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടി... വളരെ കുറച്ചു തിയേറ്ററിൽ മാത്രം ഇറക്കിയ ഈ ചിത്രത്തെ തേടി Visual Effects Society Awards ഇന്റെ Outstanding Supporting Visual Effects in a Photoreal Feature അവാർഡ് നേടിടുണ്ട്...
കാനഡയിലെ Lac-Mégantic ഇൽ ഉണ്ടായ Lac-Mégantic rail disaster ഇന്റെ ഡയറക്റ്റ് ഫുറ്റേജ് ഉപയോഗിച കാരണത്താൽ ചില വിവാദങ്ങളിൽ പെട്ട ഈ ചിത്രം ഒരു നല്ല അനുഭവം ആയിരുന്നു

No comments:
Post a Comment