M. Ratnam ത്തിന്റെ കഥയ്ക് K. S. Ravikumar തിരക്കഥ രചിച്ചു സംവിധാനം നിർവഹിച്ച ഈ തെലുഗ് ആക്‌ഷൻ ഡ്രാമ ചിത്രത്തിൽ Nandamuri Balakrishna, Nayanthara, Natasha Doshi, Hariprriya, Prakash raj എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി. ..
ചിത്രം പറയുന്നത് നരസിംഹയുടെ കഥയാണ്... സ്വന്തം കൈകുഞ്ഞും ഒത്തു യാത്രയിൽ ഉള്ള സിംഹ തമിഴ്‌നാട്ടിലെ തമിഴ്‌നാട്ടിലെ കുംഭകോണത് എത്തുന്നതും അവിടെ വച്ചു മുരളി കൃഷ്നയുമായി ചങ്ങാത്തത്തിൽ ആവുന്ന അദ്ദേഹം അയാളുടെ വീട്ടിൽ ജോലിക്കാരൻ ആയി കേറുന്നു... അതിനിടെ അവിടത്തെ ഒരു അമ്പലത്തിൽ നടക്കുന്ന ചില സംഭവങ്ങൾ നരസിംഹയ്ക് അയാളുടെ പഴയ കാലം മുരളിയുടെ മകൾ ധന്യയുമായി പങ്കുവെക്കേണ്ടി വരുന്നതും അതിനോട് അനുബന്ധിച്ച നടക്കുന്ന സംഭവങ്ങൾ എല്ലാം ആണ് ചിത്രത്തിന്റെ ഇതിവൃതം..
ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ സാന്നിധ്യം ആണ് ഈ ബാലകൃഷ്ണ ചിത്രം പ്രേരിപ്പിച്ചത് എനിക്കിലും നരസിംഹ എന്നാ കഥാപാത്രം ആയി ബാലകൃഷ്ണയും, ജെപി എന്ന കഥാപാത്രം ആയി ജയപ്രകാശ് റെഡ്‌ഡിയും അവരുടെ കഥാപാത്രങ്ങൾ മോശമില്ലാത്ത ചെയ്തു... ഇവരെ കൂടാതെ നടാഷയുടെ ധന്യ, പ്രകാശ് രാജിന്റെ മാസ്റ്റർ എന്നീകഥാപാത്രങ്ങളും കൈയടി അർഹിക്കുന്നു... വില്ലൻ കഥാപാത്രം ആയ Thota Rami Reddy എന്നാ കഥാപാത്രം ചെയ്ത അശുതോഷ് റാണയുടെ കഥാപാത്രം ആണ് ഇതിൽ ഏറ്റവും ഇഷ്ടപെട്ടത്..
Noel Sean,ശ്രീ മണി, Ramajogayya Sastry,Bhaskarbhatla, എന്നിവരുടെ വരികൾക്ക് Chirantan Bhatt ആണ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്.. ഇതിലെ അന്ഗനഗ എന്ന് തുടങ്ങുന്ന ഗാനം നമ്മുടെ സ്വന്തം വിജയ് യേശുദാസ് ആണ് പാടിയിരിക്കുന്നത്...
ADITYA Music Company ആണ് ഗാനങ്ങൾ വിതരണം നടത്തിയത്... C.K. Entertainments ഇന്റെ ബന്നേരിൽ C. Kalyan നിർമിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം C ram prasad ഉം എഡിറ്റിംഗ് Praveen antony യും നിർവഹിച്ചു...
ക്രിട്ടിൿസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിച്ചില്ല... വെറുതെ ഒരു വട്ടം കാണാം

No comments:
Post a Comment