Tuesday, January 22, 2019

Basheerinte Premalekhanam



അനീഷ് അൻവർ കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാളം റൊമാന്റിക് കോമഡി ചിത്രത്തിന്റെ തിരക്കഥ Shinod shivam,Shamseer ahammed,Bibin k paulose എന്നിവർ ചേർന്നാണ് രചിച്ചത്...

1980യിൽ ആണ് ചിത്രം നടക്കുന്നത്.... വർഷങ്ങൾക്കു മുൻപ് ഗൾഫിൽ പോയ ഉസ്മാൻ ഹാജിയാരുടെ വീട്ടിലേക് ഒരു ടീ വീ കൊടുത്തു അയക്കുന്നതും അങ്ങനെ ആ ടീ വീ ശരിയാകാൻ വരുന്ന ബഷീറുമായി പ്രണയത്തിലായ ഹാജിയാരുടെ മകൾ സുഹറ ഉസ്മാനിന്റെ വരവിനു മുൻപ് ബഷീറിന്റെ കൂടെ കാണാതാവുന്നതോട് കുടി നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം....

ബഷീർ ആയി ഫർഹാൻ ഫാസിലും സുഹറ ആയി സന അൽത്താഫും എത്തിയ ഈ ചിത്രത്തിൽ അവരെ കൂടാതെ മധു, ഇന്ദ്രൻസ്, മണികണ്ഠൻ ആചാരി, ഷീല എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്.... Fort Entertainment ഇന്റെ ബന്നേറിൽ P. M. Harris,V. S. Muhammed Althaf എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്...

Sanjay Harris ഛായാഗ്രഹണം നടത്തിയ ചിത്രത്തിന്റെ എഡിറ്റർ
Renjith Touchriver ആണ്... Arshid Sreedhar,R. Venugopal, Harinarayanan B.K, Arshid Sreedhar എന്നിവരുടെ വരികൾക്ക് Vishnu Mohan sithara ഈണമിട്ട അഞ്ചു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്...

ഒരു കൊച്ചു കോമഡി ചിത്രം....

No comments:

Post a Comment