ജീത്തു ജോസെഫിന്റെ മലയാള ചലച്ചിത്രം മെമ്മറീസിൽ നിന്നും പ്രേരണ ഉൾക്കൊണ്ട് Arivazhagan തിരക്കഥ രചിച്ചു സംവിധാനം ചെയ്ത ഈ തമിൾ ക്രൈം ത്രില്ലെർ ചിത്രം അരവിന്ദ് എന്നാ പോലീസ് ഓഫീസറുടെ കഥയാണ്...
ഒരു കാലത്ത് മികച്ച ഒരു പോലീസ് ഓഫീസർ ആയിരുന്ന അരവിന്ദിന്റെ ജീവിതത്തിൽ നടക്കുന്ന ചില സംഭവങ്ങൾ അദ്ദേഹത്തിന് അവസാനം സ്വന്തം കുടുംബം തന്നെ നഷ്ടപ്പെടുന്നു... ഇപ്പോൾ അദേഹത്തിന്റെ ജീവിതം കുപ്പിക്കുള്ളിൽ ആയപ്പോൾ അയാളെ തേടി വരുന്ന ഒരു കേസ് എങ്ങനെയാണ് അദേഹത്തിന്റെ ജീവിതം മാറ്റുന്നത് എന്നാണ് ചിത്രം പറയുന്നത്....
അരവിന്ദ് ആയി അരുൾനിധി മികച പ്രകടനം തനെ കാഴ്ചവെക്കുന്നുണ്ടെങ്കിലും സാം അലക്സ് എന്നാ കഥാപാത്രം തന്നെ ആ ഫീൽ എവിടേയോ നഷ്ടപ്പെട്ടത് പോലെ തോന്നി.... പ്രത്യേകിച്ച് മെമ്മറീസ് എന്നാ ചിത്രത്തിൽ സാമിന്റെ മദ്യത്തിന്റെ അഡിക്ഷൻ കാരണം കൊലയാളി കൈയിൽ കിട്ടീട്ടില്ല വിട്ടു പോകുന്ന ആ ഒരു സീൻ മാത്രം മതി രാജുവേട്ടന്റെ റേഞ്ച് കാണിച്ചുതരാൻ...ഐശ്വര്യ രജീഷിന്റെ മിയ അരവിന്ദ്, ഐശ്വര്യ ദത്തയുടെ വർഷ, ഗൗരവ നാരായന്റെ പീറ്റർ/സന്തോഷ്, എനികഥപാത്രങ്ങളും മികച്ചുനിന്നു...
ഡി തമ്മൻ ഈണമിട്ട വിജയ് യേശുദാസ് പാടിയ ഒരു ഗാനം ഉള്ള ചിത്രത്തിന്റെ ഛായാഗ്രഹണം അരവിന്ദ് സിങ്ങും എഡിറ്റിംഗ് എസ് രാഗേഷ് കണ്ണനും നിർവഹിച്ചു... Sri Thenandal Films ഇന്റെ ബന്നേറിൽ N. Ramasamy നിർമിച്ച ഈ ചിത്രം ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച അഭിപ്രായവും ബോക്സ് ഓഫീസിൽ മോശമില്ലാത്ത പ്രകടനവും നടത്തി എന്നാ അറിവ്.... മെമ്മറീസ് കണ്ടവർക്കും ഒന്നും കണ്ടു നോകാം... നിരാശപ്പെടില്ല....
No comments:
Post a Comment