Park Chan-wook ഇന്റെ vengeance trilogy ചിത്രങ്ങളിൽ മൂന്നാമത്തെ ചിത്രമായ ഈ കൊറിയൻ psychological thriller ചിത്രത്തിൽ Lee Geum-ja എന്നാ കഥാപാത്രം ആയി Lee Young-ae എത്തി....
അഞ്ച് വയസുള്ള ഒരു കുട്ട്യേ കൊലപ്പെടുത്തിയ കുറ്റത്തിന് പതിമൂന്നു വർഷത്തെ തടവിന് ശേഷം പുറത്തു വരുന്ന ലീയിലൂടെ യാണ് ചിത്രം വികസിക്കുന്നത്.... താൻ കുറ്റം ചെയ്തിട്ടില്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന അവളുടെ ആ കേസ് ആ സമയത്തെ ആ നാട്ടിലെ ഏറ്റവും ഒച്ചപ്പാട് ഉണ്ടാക്കിയ വാർത്തകളിൽ ഒന്നായിരുന്നു... അങ്ങനെ പുറത്തെത്തുന്ന അവൾ ശരിക്കും ഉള്ള കൊലയാളിയെ തേടി ഇറങ്ങുന്നതും അതിനിടെ എവിടേയോ കൈവിട്ടുപോയി എന്ന് അവൾ വിശ്വസിച്ച തന്റെ കുഞ് ജീവിച്ചിരിപ്പുണ്ട് എന്നു അറിഞ്ഞു അവളെ തേടുന്നതും എല്ലാം ആണ് ചിത്രത്തിന്റെ സാരം...
Lee Geum-ja ഇന്റെ ലീ എന്നാ കഥാപാത്രം ശരിക്കും ഞെട്ടിച്ചു.... അവസാനത്തെ ചില സീൻസ്.. ഓ വാക്കുകൾ ഇല്ലാ.... അതുപോലെ Choi Min-sik ഇന്റെ ചെറുതാണെലും വില്ലത്തരം നിറഞ്ഞ Mr. Baek എന്ന കഥാപാത്രവും കൈയടി അർഹിക്കുന്നു... ഇവരെ കൂടാതെ Kwon Yea-young, Oh Dal-su, Go Soo-hee എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്...
Jeong Seo-kyeong , Park Chan-wook എന്നിവരുടെ കഥയ്ക് Jo Yeong-wook,Choi Seung-hyun എന്നിവർ ചേർന്നു സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Kim Jae-bum
Kim Sang-bum എന്നിവർ ചേർന്നും ഛായാഗ്രഹണം Chung Chung-hoon ഉം നിർവഹിച്ചു...
CJ Entertainment വിതരണം നടത്തിയ ചിത്രം Jo Yeong-wook
Lee Tae-hun എന്നിവർ ചേർന്നാണ് നിർമിച്ചത്..... 62nd Venice International Film Festival യിലെ Golden Lion വിഭാഗത്തിൽ മത്സരിച്ച ചിത്രം 26th Blue Dragon Film Awards യിലെ മികച്ച ചിത്രത്തിനുള്ള അവാർഡ് കരസ്ഥമാക്കി... അതുപോലെ ഈ ചിത്രം Cinema of The Future, the Young Lion Award, Best Innovated Film Award എന്നിങ്ങനെ പല അവാർഡുകളും നേടിടുണ്ട്.....
ക്രിട്ടിൿസിന്റെ ഇടയിലും കൊറിയൻ ബോക്സ് ഓഫീസിലും മികച്ച അഭിപ്രായവും ബമ്പർ ഹിറ്റും ആയ ഈ ചിത്രം ആ വർഷത്തെ അവിടത്തെ ഏറ്റവും വലിയ പണം വാരി പടവും ആയിരുന്നു... ചിത്രം നോർത്ത് അമേരിക്കയിലും പ്രദർശനം നടത്തിടുണ്ട്.... ഒരു മികച്ച അനുഭവം

























