ലോക സിനിമയിൽ ഇത്രെയും ജനപ്രീതിയും ഇത്ര ഏറെ ഇഷ്ടമുള്ള സിനിമയുണ്ടോ എന്ന് ചോദിച്ചാ ആൾകാർ കുറച്ച കുഴയും. .
1912 ഏപ്രിൽ 10ഇന് "The ship that will never sink" എന്ന നെറ്റിപ്പട്ടവും ചുറ്റി തന്റെ കന്നി യാത്ര സൗത്താംപ്ടണിൽ നിന്നും ന്യൂയോർക്കിലേക് തിരിച്ച ആർ എം എസ ടൈറ്റാനിക് എന്ന അകാലത് നിര്മിച്ചതിൽ വെച്ച് ഏറ്റവും വലിയ കപ്പൽ യാത്രപുറപ്പെടുമ്പോൾ ആരും ആ വലിയ ദുരന്തം സ്വപ്നം പോലും കണ്ടു കാണില്ല. .
എഡ്‌വേഡ് സ്മിത്ത് എന്ന കപ്പിത്താനും അദേഹത്തിന്റെ ആൾക്കാരും യാത്ര തുടങ്ങി നാലാം ദിവസത്തെ ആ ദുരന്തത്തിൽ ഇഹലോക വാസം വിടിഞ്ഞപ്പോൾ മോർഗൻ റോബർട്സൺ എന്ന എഴുത്തുകാരനും ലോക പ്രസിദ്ധനായത് അദ്ദേഹം പോലും അറിഞ്ഞിരുന്നില്ല... അദ്ദേഹം എഴുതിയ "futility" എന്ന പുസ്തകത്തിലെ സംഭവവികാസങ്ങൾ വർഷങ്ങൾക്കു ഇപ്പുറം ഒരു മഹാ ദുരന്തം ആയി തീരും എന്ന്..
സിനിമയിലേക് വരുമ്പോൾ അദ്ദേഹം ഈ ചിത്രത്തിന്റെ പണിപുര വർഷങ്ങൾക്കു മുൻപ് തുടങ്ങിയിരുന്നു... ടൈറ്റാനിക് കിടക്കുന്ന ആ മടി തട്ടിൽ ഒരു യാത്ര പോയികൊണ്ട്... ആ യാത്ര അദ്ദേഹം ഒരു ഡോക്യൂമെന്ററി ആക്കി ചിത്രം പുറത്തിറങ്ങിയ ശേഷം പ്രദര്ശിപ്പിക്കുകയുണ്ടായി. . "Ghosts of the Abyss"എന്ന പേരിൽ.. ഞാനും ആ ഡോക്യൂമെന്ററിയെ കുറിച്ച ഒരു വിശദമായ പോസ്റ്റ് ഇതേ പംക്തിയിൽ കുറച്ച നാളുകൾക്കു മുൻപ് ഇട്ടുണ്ടായിരുന്നു.....
പാരാമൗണ്ട് പിക്ചർസും, 20th സെഞ്ച്വറി ഫോക്സും കൂടി സംയുക്ത്തമായി നിർമിച്ച ഈ ജെയിംസ് കാമറൂൺ ചിത്രം ജാക്ക്-റോസ് എന്ന ആ കപ്പലിലെ രണ്ടു കമിതാക്കളിളുടെ ആണ് മുന്പോട് പോകുന്നത്..അവരുടെ പ്രണയത്തെ കാണിച്ചുകൊണ്ട് സംവിധയകാൻ ചിത്രത്തിന്റെ ഭംഗി അതിഗംഭീരമായി കൂട്ടിയപ്പോൾ ലോക സിനിമയിലെ ഏറ്റവും വലിയ ദുരന്ത നായിക നായകൻ എന്ന രണ്ടുപേര് ആയി ജാക്ക് ആയി അഭിനയിച്ച ഡികാപ്രിയോയും - റോസ് ആയി അഭിനയിച്ച കാറ്റ് വിൻസ്ലെറ്റും...
ജെയിംസ് ഹോംറിന്റെ സംഗീതം ചിത്രത്തിന്റെ ഏറ്റവും വലിയ മുതൽകൂട് ആയപ്പോൾ സെലിൻ ഡിയോൺ പാടിയ "മൈ ഹാർട്ട് വിൽ ഗോ ഓൺ " എന്ന ഗാനം ലോകത്തിന്റെ എല്ലാ കോണുകളിലും വിരഹത്തിന്റെ, വേദനയുടെ, നഷ്ടപ്രണയത്തിന്റെ, ചിന്ഹമായി ഇന്നും അലയടിക്കുന്നു... ഇത് അല്ലാതെ അദേഹം നോർവെജിൻ ഗായികയായ സിസ്സേലിനെ കൊണ്ട് ചിത്രത്തിന്റെ മൂഡിന് അനുസരിച്ച ചിത്രത്തിലെ കുറെ അധികം സീനുകൾക് ബാക്ക്ഗ്രൗണ്ട് വോയിസ് സ്കോറും ചെയ്യിച്ചു..
ഇരുനൂറു മില്യൺ ബഡ്ജറ്റിൽ അത്‌വരെ ഉള്ള എല്ലാ സിനിമ സങ്കല്പങ്ങളെയും പിന്തള്ളി തീയേറ്ററുകളിൽ എത്തിയ ഈ സിനിമ പ്രദർശനം അവസാനിച്ചപ്പോ രണ്ടായിരം മില്യൺൽ അധികം ചിത്രം നേടി കഴിഞ്ഞിരുന്നു..
തന്റെ സ്വപനം യാഥാര്ഥ്യമാകാൻ സഹായിച്ച Akademik Mstiskav Keldysh എന്ന കപ്പലിലെ കുറെ ഏറെ ആൾക്കാരെ ചിത്രത്തിലൂടെ cameo റോളിൽ അവതരിപികുണ്ട് സംവിധയകാൻ...
ആദ്യ പ്രദർശനം തൊട്ടു തന്നെ ആള്കരെയും ക്രിട്ടിക്സ്നെയും വിസ്മയിപ്പിച്ചു കൊണ്ട് തുടങ്ങിയ ചിത്രം അതിനു മുൻപ് ആദ്യ ദിന കളക്ഷൻ നേടിയ ജെയിംസ് ബോണ്ട് ചിത്രത്തെ വളരെ ഏറെ പിന്നിലേക്കു (പതിനെട്ടു വട്ടം ) ആഞ്ഞടിച്ചു...
എ ഫ് ഐ യുഡെ മികച്ച നൂറു ചിത്രം, ത്രില്ലെർ, പാഷൻ,ഗാനങ്ങൾ,quotes,
ബേസ്ഡ് എപിക് എന്നിങ്ങനെ കുറെ ഏറെ വിശേഷണങ്ങൾക് പേര് കേട്ട ചിത്രം അവാർഡ് നിശകളിലും സ്വന്തം സാനിധ്യം വിളിചോദി..
മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ഗ്ലോബ്, അക്കാദമി അവാർഡ് നേടിയ ചിത്രം മികച്ച സംവിധായകൻ,ഡ്രാമ, ഒറിജിനൽ സ്കോർ, ഒറിജിനൽ സോങ് കൂട്തേ പതിനാലു അക്കാദമി അവാർഡ് നോമിനേഷനും നേടിടുണ്ട്... ഇതിൽ പത്തിനൊന്ന് വിഭാഗങ്ങളിൽ അവാർഡുകളും കരസ്ഥമാക്കി... കിഡ്സ് ചോയ്സ് അവാർഡ്,പീപ്പിൾ ചോയ്സ് അവാറ്ഡ്, മികച്ച നടൻ,നടി എന്നിങ്ങനെ വേറെയും....
രണ്ടായിരത്തി പന്ത്രണ്ടിൽ ചിത്രത്തിന്റ ഒരു 3-ഡി വേർഷനും അദ്ദേഹം ഇറക്കി. അതും മോശമില്ലാത്തെ തന്നെ ബോക്സ് ഓഫീസിൽ വിജയം ആയി തീര്നിരുന്നു...അതുപോലെ ചിത്രതിന്റെ ഒരു ലൈവ് പെർഫോമൻസ് അദ്ദേഹം ലണ്ടനിലെ റോയൽ ആൽബർട്ട് ഹാളിൽ നടത്തിയുന്നു..ഇവടെ ആണ് ചിത്രത്തിനെ 3-ഡി പ്രദർശനം ആദ്യമായി നടന്നത്...
ഇന്നും മനസ്സിൽ വിങ്ങലിന്റെ ഒരു ബാക്കിപത്രമായി ആ സുന്ദരിയെ ഓർത്തുകൊണ്ട്.
"My heart will go on and on"..
Best quote of the movie is by Jack Dawson
"I am the king of the world!"