Thursday, March 7, 2019

Vinaya vidheya Rama (telugu)



" മൂര്‍ഖന്‍പാമ്പ്‌ കടിച്ചു ചാവാത്ത സോറി പാമ്പ് അഞ്ച് ആറ് വട്ടം കടിച്ചിട്ടും ജീവിച്ച ആദ്യ മനുഷ്യൻ ,ദേ ആ ഫോട്ടോയിൽ ഉണ്ട് " ഒന്ന് കാല് തോട്ട്  വന്ദിച്ചോളു. .

Boyapati Srinu വിന്റെ കഥയ്ക് അദേഹം കഷ്ടപ്പെട്ട് തിരക്കഥ രചിച്ചു സംവിധാനം ചെയ്ത ഈ തെലുഗ് ആക്‌ഷൻ ഡ്രാമ ചിത്രത്തിൽ റാം ചരൺ  , Kiara Advani, സ്നേഹ, പ്രശാന്ത്,
വിവേക് ഒബ്രോയ് എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി....

ഒരു റയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കുട്ടിയെ നാല് അനാഥ കുട്ടികൾക്ക് കിട്ടുന്നതും പിന്നീട് വർഷങ്ങൾക്കു ഇപ്പുറം അവർ ഏട്ടനിയന്മാർ ആയി ജീവിക്കുന്നതിൽ നിന്നും തുടങ്ങുന്ന ചിത്രം പിന്നീട് അവരുടെ ജീവിതത്തിൽ രാജ മുന്ന ഭായ് എന്നാ ഗുണ്ട എത്തുന്നതോട് നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം...

റാം ചരൺ റാം എന്നാ കഥാപാത്രം ആയി എത്തിയ ചിത്രത്തിൽ മുന്ന ഭായ് ആയിരുന്നു വിവേക് ഒബ്രോയും എത്തി...Rishi Punjabi
Arthur A. Wilson എന്നിവർ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്വഹിച്ചപ്പോൾ എഡിറ്റിംഗ് Kotagiri Venkateswara Rao
Thammiraju ഉം ചേർന്ന് നിർവഹിച്ചു...

ശ്രീ മണിയുടെ വരികൾക് dsp ഈണമിട്ട ഗാനങ്ങൾ ഉള്ള ഈ ചിത്രം തെലുഗ് അല്ലാതെ മലയാളം, തമിൾ ഭാഷകളിലും ഡബ്ബ് ചെയ്തു ഇറക്കിട്ടുണ്ട്... DVV Entertainment ഇന്റെ ബന്നേറിൽ DVV Danayya നിർമിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂസ് നേടുകയും ബോക്സ്‌ ഓഫീസിൽ വമ്പൻ പരാജയം ആവുകയും ചെയ്തു...

വാൽകഷ്ണം :
എന്നാലും ആ കുട്ട്യേ.. എവിടേയോ കണ്ടു മറന്ന മുഖം 😝😝😝

ദേ താഴെ ഉള്ള ആ മുഖം കാണുമ്പോൾ പോസ്റ്റർ ഇടാൻ മനസ് അനുവദിച്ചില്ല... ക്ഷമിക്കണം

No comments:

Post a Comment