ഒരു ചിത്രം കണ്ടു നിങ്ങൾ depression ഇലേക്ക് പോയിട്ടുണ്ടോ? ഇന്നലെ പന്ത്രണ്ട് അധ്യായങ്ങൾ ഉള്ള ഈ ചിത്രം എന്നേ വല്ലാത്തൊരു ലോകത്തു കൊണ്ടാക്കി..
ചിത്രത്തിന്റെ പേർ പേരന്പ്...
സംവിധായകൻ : റാം
അമുദവൻ : മമ്മൂട്ടി
പാപ : സാധന
സംവിധായകൻ പറയാൻ ഉദേശിച്ച അമുദവന്റയും പാപവുടെയും കഥ എന്താണോ അത് പ്രയക്ഷകരിൽ എങ്ങനെ എത്തിക്കാനോ അത് ഏറ്റവും മികച്ച രീതിയിൽ എത്തിക്കാൻ സാധിച്ചപ്പോൾ അവിടെ ഞാൻ മമ്മൂക്ക എന്നാ നടനാണോ അതോ അമുദവൻ എന്നാ മനുഷ്യൻ ആണോ അവിടെ ഉള്ളത് എന്ന് ഇപ്പോഴും എന്നിക് മനസിലാവുന്നില്ല....
Spastic എന്നാ അസുഖം ബാധിച്ച മകളെ അച്ഛൻ അമുദവന്റെ കൂടെ വിട്ടു പോയ ആ ഭാര്യ ആണോ അതോ സ്വന്തം മകളുടെ ഇഷ്ടം നിറവേറാൻ ഒരച്ഛന്റെ ചെയ്ത ആ കൊടൂര കൃത്യം ആണോ ശരി... ഇപ്പോഴും ഞാൻ ആ ചോദ്യത്തിന് മുൻപിൽ പകച്ചു നിൽക്കുന്ന ഒരു സാധരണ മനുഷ്യൻ ആണ്.... ആ പാവം അച്ഛന്റെ നിസ്സഹായാവസ്ഥയാണോ അതോ സ്വന്തം മകളുടെ കൂടെ ആരും കാണാത്ത ആ ലോകത്തിലേക്കു നടന്നു നീങ്ങിയ ആ അച്ഛന്റെ സ്വാർത്ഥതയാണോ അവസാനം വിജയിച്ചത്? അറിയില്ല....
അമുദവൻ ആയി മമ്മൂക്ക എത്തിയ ചിത്രത്തിൽ പാപ ആയി സാധന എന്നാ കുട്ടി നടത്തിയ വേഷപ്പകർച്ച 🙏..ഇതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ലാ.... അഞ്ജലിയുടെ വിജയലക്ഷ്മി, അഞ്ജലി അമീറിന്റെ മീര, സമുദ്രക്കനിയുടെ ധനപാൽ എന്നാ കഥപാത്രങ്ങളും കൈയടി അർഹിക്കുന്നു...
Vairamuthu, Sumathy Ram, Karunakaran എന്നിവരുടെ വരികൾക് Yuvan Shankar Raja ഈണമിട്ട ഗാനങ്ങൾ എല്ലാം മികച്ചു നിന്നപ്പോൾ ആ ബിജിഎം ഒരു വല്ലാത്ത മൂഡിലേക് എന്നേ കൊണ്ട് പോയി... Saregama ആണ് ഗാനങ്ങൾ വിതരണം നടത്തിയത്...
Shree Rajalakshmi Films ഇന്റെ ബന്നേറിൽ P. L. Thenappan നിർമിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Suriya Pradhaman ഉം
ഛായാഗ്രഹണം Theni Easwar ഉം നിർവഹിച്ചു...
International Film Festival Rotterdam ഇൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം Shanghai International Film Festival ഇലും 49th International Film Festival of India യിലും മികച്ച അഭിപ്രായത്തോട് പ്രദര്ശിപ്പിക്കപ്പെട്ടിട്ടുണ്ട്.... പന്ത്രണ്ട് അധ്യായങ്ങളിൽ പറഞ്ഞ ഈ കാവ്യത്തിന് ഇനി ഏതു വിശേഷണം ആണ് പറയേണ്ടത് എന്ന് അറിയില്ല... ക്രിറ്റിക്സിന്റ ഇടയിൽ അതിഗംഭീര പ്രകടനം നടത്തിയ ചിത്രം ബോക്സ് ഓഫീസിലും നല്ല പ്രകടനം നടത്തിയ എന്നാണ് അറിവ്...
വാൽകഷ്ണം :
"ഒരു കടല്ക്കുള്ളെ ഇറങ്കി തിരിമ്പി ഏറിവന്നതക് അപ്പറം താൻ പേരന്പ് അപ്പിടി ഒന്ന് ഇരിക്കരുതാൻ ഞാൻ പുരിഞ്ചിക്കിട്ടേൻ.. അപ്പിടിന്നാ എന്നിക് പുരിയാ വച്ചതു എന്നുടയെ മനൈവി മീര...."
പേരന്പോട് അമുദവൻ..

No comments:
Post a Comment