ചില ചിത്രങ്ങൾ ഉണ്ട്.. കണ്ടു കഴിയുമ്പോൾ കുറേകൂടി എക്സ്പീരിയൻസ് ആയ ഒരാൾ ചെയ്തിരുനെകിൽ എന്ന് ആശിച്ചുപോകും... ആ ഒരു category യിൽ അവസാനം കണ്ട ചിത്രം ആയി മാറുന്നു ഈ മണികര്ണിക...
റാണി ലക്ഷ്മിഭായ് എന്നാ സ്ത്രീയുടെ പണ്ട് ഹിസ്റ്ററി ടെക്സ്റ്റ് ബുക്കിൽ കേട്ടു രോമം എഴുനേറ്റു നിന്നിട്ടുണ്ട്... ആ ഒരു വീര കഥയുടെ ഊർജം പല ഇടങ്ങളിളും കിട്ടിയെങ്കിലും ചില ഇടങ്ങളിൽ കൈവിട്ടു പോയതായി തോന്നി...
Prasoon Joshi യുടെ കഥയ്ക് K. V. Vijayendra Prasad തിരക്കഥ രചിച്ച ഈ krish-kangana raut ചിത്രത്തിൽ കങ്കണ റൗത് റാണി ലക്ഷ്മിഭായ് എന്നാ മണികര്ണിക ആയി എത്തി..മനു എന്നാ മണികര്ണികയുടെ ജീവിതത്തിൽ നടക്കുന്ന ചില സംഭവങ്ങൾ അവളെ ഝാൻസിയുടെ റാണി ആകാൻ പ്രേരിപികുനതും പക്ഷെ രാജ്യം മോഹിച്ച സദാശിവ് രോ എന്നാ എന്നാ അവരുടെ അനന്തരവൻ അവരെ ചതികുനതും അതിനോട് അനുബന്ധിച്ചു അവരുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളിലേക്കും ആണ് ചിത്രം വിരൽ ചൂണ്ടുന്നതും...
റാണി ലക്ഷ്മിഭായ് ആയി കങ്കണ മികച്ച അഭിനയം കാഴ്ചവെച്ചപ്പോൾ സദാശിവ എന്നാ കഥാപാത്രം ആയി Mohammed Zeeshan Ayyub യും Tatya Tope എന്നാ കഥാപാത്രം ആയി അതുൽ കുൽക്കർണിയും മികച്ച അഭിനയം കാഴ്ചവെക്കുന്നു... ഇവരെ കൂടാതെ General Hugh Rose എന്നാ കഥാപാത്രം ആയി Richard Keep ഉം Captain Gordon ആയി Edward Sonnenblick ഉം അവരുടെ വേഷങ്ങൾ മികച്ചതാക്കി...
Prasoon Joshi യുടെ വരികൾക്ക് Shankar-Ehsaan-Loy ഈണമിട്ട ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിന്റെ തെലുഗ് വരികൾ Chaitanya Prasad യും തമിൾ വരികൾ Madhan Karky യും നിർവഹിച്ചു.... Kiran Deohans, Gnana Shekar V. S എന്നിവർ ചേർന്നു ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Rameshwar Bhagat, Suraj Jagtap എന്നിവർ ചേർന്നു നിർവഹിച്ചു...
ക്രിട്ടിസിന്റെ ഇടയിൽ പോസിറ്റീവ് റിവ്യൂസ് നേടിയ ചിത്രം ബോക്സ് ഓഫീസിൽ ആവറേജ് പ്രകടനം നടത്തി.... 18 January യിൽ രാഷ്‌ട്രപതി ഭവനിൽ പ്രത്യേക പ്രദർശനം നടത്തിയ ഈ ചിത്രം Zee Studios, Kairos Kontent Studios എന്നിവരുടെ ബന്നേറിൽ Zee Studios, Kamal Jain, Nishant Pitti എന്നിവർ ചേർന്നു നിർമിക്കുകയും Zee Studios വിതരണം നടത്തുകയും ചെയ്തു... ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഒരു വലിയ എട് ആയി കണക്കാക്കുന്ന ഈ വീര ചരിത്രത്തിന്റെ ചലച്ചിത്രാനുഭവം ഒരു നല്ല അനുഭവം ആയി തോന്നി...എന്നാലും ഞാൻ നേരത്തെ പറഞ്ഞ ആ ഒരു വിഭാഗം മികച്ചതായിരുനെൽ ചിലപ്പോൾ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഒരു എട് ആയി ചിത്രം മാറുമായിരുന്നു എന്ന് തോന്നി....
വാൽക്ഷണം :
General Hugh Rose wrote in " SIR HUGH ROSE AND THE CENTRAL INDIAN CAMPAIGN 1858"... "Rani lakshmi bai had been the most dangerous of all rebel leaders, best and bravest of all, ONLY MAN AMONG MUTINEERS"

No comments:
Post a Comment