Jenle Hallund,Lars von Trier എന്നിവരുടെ കഥയ്ക് Lars von Trier തിരക്കഥ രചിച്ചു സംവിധാനം ചെയ്ത ഈ psychological horror art film അമേരിക്കയിൽ 1970-1980 കാലഘട്ടത്തിൽ ജീവിച്ച ജാക്ക് എന്നാ സീരിയൽ കില്ലറുടെ കഥയാണ്....
ചിത്രം ജാക്കിന്റെ കണ്ണിലൂടെ അഞ്ച് എപ്പിസോഡിസും ഒരു എപിലോഗിലും ആയി ആണ് സംവിധായകൻ വിവരിക്കുന്നത്... ഓരോ കൊലപാതങ്ങളും ഓരോ എപ്പിസോഡിലും മികച്ച രീതിയിൽ വിവരിക്കുന്ന കഥയിൽ ജാക്ക് ആയി എത്തിയ Matt Dillon ഇന്റെ പ്രകടനം അതിഗംഭീരം ആയിരുന്നു.... ഇതിൽ ശരിക്കും ഞെട്ടിയത് ആദ്യ കഥയും മൂന്നാമത്തെ കഥയും കണ്ടാണ്... സ്വന്തം ഭാര്യയെയും മക്കളെയും ഒരു വേട്ട മൃഗത്ത പോലെ വെടി വെച്ച് വീഴ്ത്തുന്ന ജാക്കിന്റെ ആ പൈശാക പ്രവർത്തി അതിഗംഭീരം ആയിരുന്നു സംവിധായകൻ പകർത്തിയപ്പോൾ അയാളുടെ മാനസികാവസ്ഥ പല കൊലപാതകങ്ങളും കാണാൻ തന്നെ നമ്മളെ അറപ്പും വെറുപ്പും ഉണ്ടാക്കി... അത്രെയും നിഷ്ടൂരം ആയിരുന്നു അദേഹത്തിന്റെ ഓരോ കൊലപാതകങ്ങളും...
Matt Dillon ഇന്റെ കൂടാതെ Bruno Ganz, Uma Thurman, Sofie Gråbøl എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങൾ ആയി എത്തിയ ചിത്രത്തിന്റെ എഡിറ്റിംഗ് Molly Malene Stensgaard,
Jacob Secher Schulsinger എന്നിവർ ചേർന്നു ആണ് നിർവഹിച്ചത്.... Manuel Alberto Claro ഛായാഗ്രഹണവും Víctor Reyes ജനങളുടെ മനസ്സിൽ തങ്ങി നിൽക്കുന്ന ആ haunting musiq ഉം നിർവഹിച്ചു....
Cannes Film Festival ഇൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം Zentropa, Film i Väst, Eurimages, Nordisk Film, Les films du losange എന്നിവരുടെ ബന്നേറിൽ Louise Vesth ആണ് നിർമിച്ചത്.... TrustNordisk ഉം IFC Films ഉം ആണ് ചിത്രം വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിലൊ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം ബോക്സ് ഓഫീസിൽ പരാജയം ആയിരുന്നു.. Hamburg Film Festival ഇൽ Art Cinema Award, Hamburg Producers Award എന്നി വിഭാഗങ്ങളിൽ നാമനിര്ദേശിക്കപ്പെട്ട ചിത്രം Canary Islands Fantastic Film Festival ഇൽ Best Actor, Best Screenplay എന്നിവിഭാഗങ്ങളിൽ അവാർഡും നേടി... ഇത് കൂടാതെ പതിനൊന്നു റോബർട്ട് അവാർഡ് നോമിനേഷൻ, ബോഡിൽ അവാർഡ്‌സിൽ മികച്ച നടനുള്ള നോമിനേഷൻ ഉം ചിത്രം നേടിടുണ്ട്... Cahiers du cinéma ഈ ചിത്രതെ 2018യിലെ ഏറ്റവും മികച ചിത്രങ്ങളിൽ ഒന്നായും തിരഞ്ഞടുത്തു.... കുറച്ചു സമയം ഉണ്ടേൽ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം... ആദ്യം പറഞ്ഞ പോലെ ചിത്രം ഒരു ആർട്ട് ഫിലിം ആണ്.... അതുകൊണ്ട് തന്നെ വളരെ സ്ലോ ആണ്... കൂടാതെ രണ്ടര മണിക്കൂർ ദൈർഖ്യവും ഉണ്ട്.... ഒന്ന് കണ്ടു നോക്കു

No comments:
Post a Comment