"മനസ് നിറച്ച ഈ ഉമ്മയും മോനും "
Jose Sebastian ഇന്റെ കഥയ്ക് അദ്ദേഹവും Sarath R Nath ഉം ചേർന്നു തിരക്കഥ രചിച്ച ഈ ടോവിനോ, ഉർവശി ചിത്രം jose sebastian തന്നെ ആണ് സംവിധാനം ചെയ്തിട്ടുള്ളത്...
ഹമീദ് എന്നാ ചെറുപ്പകാരനിലൂടെയാണ് ചിത്രം വികസിക്കുന്നത്.... ബാപ്പാന്റെ മരണശേഷം ഒരു പെണ്ണുകാണാൻ ഇറങ്ങിയപ്പോൾ ആണ് താൻ ഇപ്പോൾ നാട്ടുകാരക് ഒരു അധിക പേറ്റു ആണ് എന്ന് മനസിലാകുന്നത്.... ഉമ്മയെ ഇതേവരെ കണ്ടിട്ടില്ലാത്ത ഹമീദ് വിഷമത്തിൽ ആകുന്നു... അതിനിടെ ബാപ്പയുടെ ചില സാധനങ്ങൾ എടുത്തു വെക്കാൻ ഇറങ്ങുന്ന ഹമീദിന് അപ്രതീക്ഷിതമായി ഒരു കത്ത് കിട്ടുന്നതോട് കുടി നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം....
ഹമീദ് ആയി ടോവിനോയും ആയിഷുമ്മ എന്നാ കഥാപാത്രം ആയി ഉർവശി ചേച്ചിയുടെയും മികച്ച അഭിനയമുഹൂര്തങ്ങളാൽ സമ്പന്നമായ ഈ ചിത്രത്തിൽ ഇവരെ കൂടാതെ ഹരീഷ് കണാരൻ, മാമുക്കോയ, ശാന്തി കൃഷ്ണ എന്നിങ്ങനെ നല്ലയൊരു താരനിര കുടി അണിചേരുന്നുണ്ട്...
Anto Joseph Film Company and Al Tari Movies ഇന്റെ ബന്നേരിൽ Anto joseph, C. R. Salim എന്നിവർ നിർമിച്ച ഈ ചിത്രം കേരളത്തിലും ലക്ക്നൗയിലും കൂടിയാണ് ചിത്രികണം നടന്നത്... Jordi Planell Closa ചിത്രത്തിന്റെ ഛായാഗ്രഹണം നടത്തിയപ്പോൾ Arju Benn എഡിറ്റിംഗ് ഏറ്റടുത്തു... മികച്ച വിഭാഗങ്ങൾ ആയിരുന്നു ഈ രണ്ടും...
K Harinarayanan ഇന്റെ വരികൾക്ക് ഗോപി സുന്ദർ ഈണമിട്ട ഗാനങ്ങൾ എല്ലാം കേൾക്കാൻ ഈമ്പമുള്ളത് ആയിരുന്നു.... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും നല്ല അഭിപ്രായം നേടി എന്നാ അറിവ്.... ഒരു കൊച്ചു മനസ് നിറയ്ക്കുന്ന ചിത്രം...

No comments:
Post a Comment