Tuesday, March 5, 2019

Sarvam thaalamayam (tamil)



Rajiv Menon ഇന്റെ കഥയ്ക് അദ്ദേഹം തന്നെ തിരക്കഥ രചിച്ച ഈ തമിൾ മ്യൂസിക് ഡ്രാമ ചിത്രത്തിൽ ജി വി പ്രകാശ് കുമാർ, നെടുമുടി വേണു, വിനീത്, അപർണ ബാലമുരളി എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി.....

ചിത്രം പറയുന്നത് പീറ്റർ ജോൺസൻ എന്നാ സാധാരണകാരന്റെ കഥയാണ്...താഴ്ന്ന ജാതിക്കാരൻ ആയ പീറ്ററുടെ ജീവിതത്തിൽ വെമ്പു അയ്യർ എന്നാ മൃദങ്ങ വിദ്വാനും അദേഹത്തിന്റെ ചില കുറച്ചു ശിഷ്യരും  എത്തുന്നതോട് കൂടി നടക്കുന്ന സംഭവവികാസങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

വെമ്പു അയ്യർ ആയി നെടുമുടി വേണു എത്തിയപ്പോൾ പീറ്റർ ആയിരുന്നു ജി വി പ്രകാശ് കുമാറും, മണി എന്നാ വെമ്പുവിന്റെ ശിഷ്യനും ഒരു ചെറിയ വില്ലത്തരവും നിറഞ്ഞ കഥാപാത്രം ആയി വിനീതും എത്തുന്നു... ഇവരെ കൂടാതെ സാറാ എന്ന വെമ്പുവിന്റെ നായിക ആയി അപർണ ബാലമുരളി, കൂടാതെ ബോംബെ ജയശ്രീ, ഉണ്ണി കൃഷ്‌ണൻ, ശ്രീനിവാസ്, കാർത്തിക്, സിക്കി ഗുരുചരൻ എന്നിവർ cameo യും ആയും എത്തുന്നു....

A. R. Rahman, Rajiv Menon എന്നിവർ ചേർന്നു ഈണമിട്ട ചിത്രത്തിലെ ഗാനങ്ങൾ എല്ലാം ഒന്നിലൊന്നു മികച്ചതായിരുന്നു .. ഇതിലെ കർണാട്ടിക് കീർത്തനങ്ങൾ ത്യാഗരാജന്റെയും സ്വാതി തിരുനാളും ചിട്ടപ്പെടുത്തിയവ ആണ് .. ചിത്രത്തിന്റെ മികച്ച ബി ജി എം A. R. Rahman, Qutub-E-Kripa എന്നിവർ ചേർന്നു നിർവഹിക്കുന്നു...

Ravi Yadav ഛായാഗ്രഹണം നിർവഹിച ചിത്രത്തിന്റെ എഡിറ്റർ ആന്റണി ആണ്... Mindscreen Film Institute ഇന്റെ ബന്നേറിൽ Latha Menon നിർമിച്ച ഈ ചിത്രം Mindscreen Film Institute ആണ് വിതരണം നടത്തിയത്..

ക്രിട്ടിസിന്റെ ഇടയിൽ പോസിറ്റീവ് റിവ്യൂസ് നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ വലിയ ചലനം സൃഷിച്ചില്ല എന്നാണ് അറിവ്... എന്തിരുന്നാലും സംഗീതം ഇഷ്ടപെടുന്നവർക് ചിത്രം ഇഷ്ടമാകാൻ ചാൻസ് ഉണ്ട്... വ്യക്തിപരമായി ചിത്രം എന്നിക് വളരെ ഇഷ്ടപ്പെട്ടു... കാണു ആസ്വദിക്കൂ

വാൽകഷ്ണം :

സർവം താളമയം, സർവം സർവം താളമയം 😘

No comments:

Post a Comment