Sunday, March 17, 2019

H (korean)



"ഒരു Serial killer ഒരു പോലീസ് ഓഫീസർ അവർ തമ്മിൽ ഒരു കൊലപാതകി- അന്വേഷണ ഉദ്യോഗസ്ഥൻ എന്നതിൽ കവിഞ്ഞു എന്തായിരുന്നു"?Lee Jong-hyeok,  Kim Hee-jae Oh Seung-uk എന്നിവരുടെ കഥയ്ക് Lee Jong-hyeok സംവിധാനം നിർവഹിച്ച ഈ Korean urban horror-thriller ചിത്രം പറയുന്നത് ഈ കഥയാണ്...

പത്തു മാസം മുൻപ് ഗർഭിണികളെ കൊന്നു രസിച്ചിരുന്ന Shin Hyun എന്നാ ഒരു സീരിയൽ കൊലപാതകി ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ആണ്... അതിനിടെ ആ നാട്ടിൽ അദ്ദേഹം ചെയ്ത പോലത്തെ ചില അക്രമങ്ങൾ തുടങ്ങുന്നതും അതിനോട് അനുബന്ധിച്ചു ആ കേസ് അന്വേഷിക്കാൻ ഡിറ്റക്റ്റീവ് കാങ്ഉം കിം ഉം എത്തുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

Yum Jung-ah, ഡിറ്റക്റ്റീവ് Kim Mi-yeon ആയി വേഷമിട്ട ചിത്രത്തിൽ Ji Jin-hee ഡിറ്റക്റ്റീവ് Kang Tae-hyun ഉം ആയും Cho Seung-woo, Shin Hyun എന്നാ സീരിയൽ കില്ലർ ആയും എത്തി.. ഇവരെ കൂടാതെ Sung Ji-ru,Kim Roi-ha, Kim In-kwon എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു...

Jo Seong-woo യുടെ മാസമാരിക സംഗീതം ആണ് ചിത്രത്തിന്റെ കാതൽ... ആ പിയാനോ മ്യൂസിക് ഇപ്പോളും കാതുകളിൽ നിന്നും മായുന്നില്ല... അതുപോലെ Choe Jin-woong യുടെ ഛായാഗ്രഹണവും, Hahm Sung-won യുടെ എഡിറ്റിംഗിനും കൈയടികൾ...

2004യിലെ International Fantasy Film Award  യിൽ നോമിനേറ്റ് ചെയ്യപ്പെട്ട ഈ ചിത്രം ക്രിട്ടിസിൻറെ ഇടയിലും ബോക്സ്‌ ഓഫീസിളും മികച്ച അഭിപ്രായവും പ്രകടനവും നടത്തി...

Amaravathi എന്നാ പേരിൽ 2009 യിൽ ഒരു തെലുഗ് remake ഉള്ള ഈ ചിത്രം CJ Entertainment വിതരണവും Oh Jung-wan
Ryu Jin-ok എന്നിവർ ചേർന്നു നിർമിക്കുകയും ചെയ്തു.... എൻഡിങ് വരേ പ്രയക്ഷകരെ പിടിച്ചിരുത്തുന്ന ഒന്നല്ല ചിത്രം എങ്കിലും അവസാനത്തെ ആ ട്വിസ്റ്റ്‌ ശരിക്കും ഞെട്ടിച്ചു... കൂടാതെ ചിത്രത്തിന്റെ പേരിന്റെ അർത്ഥം ആ ഒരറ്റ ട്വിസ്റ്റിൽ മനസിലാക്കാൻ പറ്റി... ഒരു മികച്ച അനുഭവം

No comments:

Post a Comment