Sunday, March 3, 2019

Charlie chaplin(tamil)



Yarukku Maappillai Yaro എന്നാ തമിൾ ചിത്രത്തിന്റെ പ്ലോട്ടിൽ നിന്നും കടം എടുത്തുകൊണ്ടു Sakthi Chidambaram കഥയെഴുതി സംവിധാനം ചെയ്ത ഈ തമിൾ കോമഡി ഡ്രാമ ചിത്രത്തിൽ പ്രഭു, പ്രഭു ദേവ, ലിവിങ്സ്റ്റൺ, അഭിരാമി, ഗായത്രി രഘുരാമൻ എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...

രാമകൃഷ്ണൻ എന്നാ ഊട്ടിയിലെ വ്യവസായി ഭാര്യ മൈഥിലിയുടെ കൂടെയാണ് താമസം... പക്ഷെ എന്തിനും എപ്പോളും അദ്ദേഹത്തെ സംശയ കണ്ണോടെ നോക്കുന്ന മൈഥിലി അദ്ദേഹവും ആയി വഴക്കെടുക പതിവായിരുന്നു...  അതെ നഗരത്തിൽ ഉള്ള തിരു എന്ന ഫോട്ടോഗ്രാഫറെ അവർ പരിചയപെടുന്നതിൽ നിന്നും ആരംഭിക്കുന്ന ചിത്രം രാമകൃഷ്‌ണൻ കൂട്ടുകാരൻ വിശ്വയുടെ ആവശ്യപ്രകാരം ഭാര്യ കാണാതെ ഒരു പെണ്ണിനെ കാണാൻ ഇറങ്ങുന്നതും അതിനോട് അനുബന്ധിച്ചു തിരുവിന്റെയും രാമകൃഷ്ണന്റെയും ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളും കോമഡിയായി പറഞ്ഞു തരുന്നു ഈ ചിത്രം....

രാമകൃഷ്‌ണൻ ആയിരുന്നു പ്രഭു എത്തിയപ്പോൾ തിരു ആയിരുന്നു പ്രഭു ദേവയും വിശ്വ ആയി ലിവിങ്‌സ്റ്റനും എത്തി... ഇവരെ കൂടാതെ മൈഥിലി എന്നാ കഥാപാത്രം ആയിരുന്നു അഭിരാമിയും, അമുദ എന്നാ കഥാപാത്രം ആയി വിന്ധ്യയും, മറ്റു പ്രധാനകഥാപാത്രങ്ങലെ അവതരിപ്പികുന്നു.... തിലോത്തമ എന്നാ മറ്റൊരു പ്രധാനകഥാപാത്രത്തെ മോനാലും അവതരിപ്പിച്ചു...

J. Sivakumar ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ G. R. Anil Malnad ഉം സംഗീതം Bharaniയും നിർവഹിച്ചു... Pa. Vijay,Pazhani Bharathi, Snehan, Sakthi Chidambaram, Kabilan എന്നിവർ ചേർന്നാണ് ഇതിലെ ഗാനങ്ങൾ രചിച്ചത്....

ഹിന്ദിയിൽ  No Entry എന്നാ പേരിലും തെലുഗിൽ Pellam Oorelithe എന്നാ പേരിലും മലയാളത്തിൽ Happy Husbands എന്നാ പേരിലും, കന്നഡത്തിൽ Kalla Malla Sulla എന്നാ പേരിലും മറാത്തിയിൽ No Entry Pudhe Dhoka Aahey എന്നാ പേരിലും,  ബംഗാളിയിൽ  Kelor Kirti എന്നാ പേരിലും പുനര്നിര്മിക്കപെട്ട ഈ ചിത്രത്തിലെ അഭിനയിത്തിനു പ്രഭുവിന് Tamil Nadu State Film Award Special Prize ലഭിക്കുകയുണ്ടായി...

ക്രിട്ടിസിന്റെ ഇടയിൽ നല്ല റിവ്യൂസ് നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും വമ്പൻ വിജയം ആയിരുന്നു... ഇപ്പോൾ ഇതിന്റെ രണ്ടാം ഭാഗം ഇറങ്ങി വളരെ നല്ല അഭിപ്രായവും വിജയവും ആയിരുന്നു എന്നാ അറിവ്... ഒരു നല്ല കോമഡി ചിത്രം.. .

No comments:

Post a Comment