Friday, March 8, 2019

Insomnia(english)



Insomnia എന്നാ നോർവേ ചിത്രത്തിൽ  നിന്നും പ്രേരണ ഉൾക്കൊണ്ട്‌ ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഈ
അമേരിക്കൻ മിസ്ടറി ക്രൈം ത്രില്ലറിൽ Al Pacino, Robin Williams, Hilary Swank എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു....

ചിത്രം പറയുന്നത് LAPD ഡിറ്റക്റ്റീവ് ആയ Will domer യുടെ കഥയാണ്... അലാസ്കയിലെ നൈറ്റ്‌മ്യുട്ട് എന്നാ സഥലത്തെ ഒരു  കൊലപാതകം അന്വേഷിക്കാൻ എത്തുന്ന will domer ഉം അദേഹത്തിന്റെ സഹപ്രവർത്തകൻ Hap Eckhart ഇന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളിലേക് ആണ് ചിത്രം നമ്മളെ  കൂട്ടികൊണ്ട് പോകുനത്....  insomnia എന്നാ അസുഖം അലട്ടുന്ന domar യുടെ കയ്യിൽ നിന്നും അതിനിടെ പറ്റുന്ന ഒരു അബദ്ധം, അത് കാണുന്ന കൊലപാതകി, എങ്ങനെ ആണ് പിന്നീട് domer യുടെ  ജീവിതത്തിൽ  ഒരു cat and mouse game കളിക്കാൻ കാരണം ആകുന്നതും  എന്നാണ് ചിത്രം പറയുന്നത്...

നോളൻ ആദ്യമായി കഥയും തിരക്കഥയും രചിക്കാത്ത ചിത്രം എന്നാ ഖ്യാതിൽ എത്തിയ ഈ ചിത്രത്തിന്റെ കഥ Erik Skjoldbjærg, Nikolaj Frobenius ഉം തിരക്കഥ Hillary Seitz ഉം നിർവഹിച്ചു.... Dody Dorn എഡിറ്റിംഗ് ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം Wally Pfister ആയിരുന്നു... David Julyan, Randy Edelman എന്നിവർ ആണ് സംഗീതം....

Alcon Entertainment, Witt/Thomas Productions, Section Eight Productions എന്നിവരുടെ ബന്നേറിൽ Paul Junger Witt, Edward L. McDonnell, Broderick Johnson, Andrew A. Kosove എന്നിവർ ചേർന്നു നിർമിച്ച ചിത്രം Warner Bros. Pictures ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിലും ബോക്സ്‌ ഓഫീസിലും മികച്ച അഭിപ്രായവും പ്രകടനവും കാഴ്ചവെച്ച ഈ ചിത്രം ഇനി മുതൽ എന്റെ ഇഷ്ട ചിത്രങ്ങളിൽ ഒന്ന് തന്നെ...

വാൽകഷ്ണം :

A tough cop
A brilliant killer
An unspeakable crime

No comments:

Post a Comment