Monday, March 4, 2019

F2 – Fun and Frustration (telugu)



Anil Ravipudi യുടെ കഥയ്ക് അദ്ദേഹം തന്നെ തിരക്കഥയും സംവിധാനവും നിർവഹിച്ച ഈ തെലുഗ് കോമഡി ചിത്രത്തിൽ വെങ്കിടേഷ്, വരുൻ തേജ, തമ്മന്ന, മെഹ്‌റീൻ  പീർസാദ എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തിയപ്പോൾ നാസർ, പ്രകാശ് രാജ്, കിഷോർ, രാജേന്ദ്ര പ്രസാദ് എന്നിവർ സപ്പോർട്ടിങ് ആക്ടര്സ് ആയും എത്തി...

വെങ്കി,വരുൻ, ഹാരിക, ഹണി എന്നിവരെ ചുറ്റിപ്പറ്റി ആണ് ചിത്രം വികസിക്കുന്നത്... വെങ്കി ഹാരികയെ കല്യാണം കഴിക്കുന്നതും പിന്നീട് അവർ തമ്മിൽ ചില പ്രശങ്ങൾ ഉടെലെടുക്കുകയും ചെയ്യുന്നതും അതിന്ടെ ഹണിയെ കല്യാണം കഴിക്കാൻ വരുൻ തയ്യാർ ആവുതോട് കുടി അവരുടെ ജീവിത്തിൽ നടക്കുന്ന രസകരമായ പല സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം... അവസാനം ഒരു വലിയ പാഠം ചിത്രം തരുന്നുണ്ട്....

വെങ്കി ആയി വെങ്കടേഷ്, വരുൻ ആയി വരുൻ തേജ്, ഹാരിക ആയി തമ്മന്ന, ഹണി ആയി മെഹ്‌റിന് എന്നിവർ എത്തിയപ്പോൾ അവരുടെ ജീവിതത്തിൽ ഒരു മാറ്റം കൊണ്ടുവരുന്ന ഒരു പ്രധാന കഥാപാത്രം ആയ വിശ്വനാഥ് ആയി നാസറും എത്തി....

Kasarla Shyam, Shreemani, Balaji എന്നിവരുടെ വരികൾക്ക് Devi Sri Prasad ഈണമിട്ട ഗാനങ്ങൾ ഉള്ള ചിത്രത്തിന്റെ ഛായാഗ്രഹണം Sameer Reddy യും എഡിറ്റിംഗ് Bikkina Thammiraju ഉം നിർവഹിച്ചു ...

ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ഈ ചിത്രം Sri Venkateswara Creations ഇന്റെ ബന്നേറിൽ Dil Raju ആണ് നിർമിച്ചത്. . F3 എന്നാ പേരിൽ ഒരു രണ്ടാം ഭാഗം ഒരുങ്ങുന്ന ഈ ചിത്രം ബോക്സ്‌ ഓഫീസിൽ നല്ല വിജയവും ആയിരുന്നു...  ഒരു നല്ല ഫാമിലി കോമഡി ചിത്രം..

No comments:

Post a Comment