Sunday, March 10, 2019

Masterpiece (kannada)



Manju Mandavya കഥ തിരക്കഥ സംഭാഷണം സംവിധാനം ചെയ്ത  ഈ കണ്ണട ആക്‌ഷൻ ത്രില്ലറിൽ യഷ് പ്രധാനകഥാപാത്രം ആയ യുവ ആയി എത്തി....

ചിത്രം പറയുന്നത് യുവയുടെ കഥയാണ്.... അദേഹത്തിന്റെ ജീവിതത്തിൽ നടക്കുന്ന ചില സംഭവങ്ങൾ അവനെ ഇപ്പോൾ ഒരു ജയിലിൽ ആകിയിരിക്കുകയാണ്...  മകനെ വളരെ ഇഷ്ടപെടുന്ന അവന്റെ അമ്മ ദുർഗ അവനെ ജയിലിൽ നിന്നും ഇറക്കാൻ ഇറങ്ങിപുറപ്പെടുന്നതും അതിനോട് അനുബന്ധിച്ചു യുവയുടെ പഴയ കാലം എങ്ങനെ ആയിരുന്നു എന്നും എങ്ങനെ ആണ് അദ്ദേഹം ജയിലിൽ എത്തി എന്നൊക്കെയാണ് ചിത്രത്തിന്റെ ആധാരം..

യുവയായി യഷിന്റെ മിന്നും പ്രകടനം ചിത്രത്തിന്റെ കാതൽ ആയപ്പോൾ ബോസ്സ് എന്നാ വില്ലൻ കഥാപാത്രം ആയി രവിശങ്കറും മികച്ചു നിന്നു.... യുവയുടെ അമ്മ ദുർഗ ആയി സുഹാസിനി എത്തിയപ്പോൾ Shanvi Srivastava, Chikkanna, Avinash എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു..

Manju Mandavya, Narthan, Ghouse Peer എന്നിവരുടെ വരികൾക്ക് V. Harikrishna ഈണമിട്ട ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Vaidy S ഉം എഡിറ്റിംഗ് K. M. Prakash ഉം നിർവഹിച്ചു...

2015 യിലെ കന്നഡത്തിലെ ഏറ്റവും വലിയ പണം വാരി പടം ആയ ഈ ചിത്രം Hombale Films ഇന്റെ ബന്നേറിൽ Vijay Kiragandur ആണ് നിർമിച്ചത്.... ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം യഷിന്റെ ഞാൻ കണ്ട മറ്റൊരു മികച്ച ചിത്രം ആകുന്നു.. കാണു ആസ്വദിക്കൂ

No comments:

Post a Comment