Stieg Larsson ഇന്റെ The Girl with the Dragon Tattoo എന്നാ പുസ്തകത്തെ ആധാരമാക്കി Nikolaj Arcel, Rasmus Heisterberg എന്നിവരുടെ തിരക്കഥയ്ക് Niels Arden Oplev സംവിധാനം ചെയ്ത ഈ സ്വീഡിഷ് ത്രില്ലെർ ഡ്രാമ ചിത്രം Millennium series എന്നാ സീരിസിലെ ആദ്യ പുസ്തകവും ചിത്രവും ആണ്...
ചിത്രം പറയണത് Mikael Blomkvist എന്ന ഒരു മാഗസിൻ പബ്ലിഷറുടെ കഥയാണ്... ഒരു പ്രശനത്തിൽ അകപ്പെട്ടു മൂന്ന് മാസത്തിനുള്ളിൽ ജയിലിൽ പോകാൻ തയ്യാർ ആവുന്ന അദേഹത്തിന്റെ ജീവിതത്തിൽ henrik vanger എന്നാ ഒരാളും Lisbeth Salander, എന്നാ ഒരു ജേര്ണലിസ്റ്റിറ്റീടെയും വരവ് നാൽപതു വർഷം മുൻപ് നടന്ന ഒരു പെൺകുട്ടിയുടെ തിരോധാനത്തിന്റെ രഹസ്യങ്ങൾ തേടിയുള്ള യാത്ര ആരംഭിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നതാണ് കഥാസാരം...
Mikael blomkvist ആയി Michael Nyqvist ഉം Lisbeth Salander ആയി Noomi Rapace ഉം മത്സരിച്ചു അഭിനയിച്ചപ്പോൾ അടുത്ത കാലത്ത് ഞാൻ കണ്ട ഏറ്റവും മികച്ച ചിത്രം ആയി ഇത് മാറുന്നു..ഓരോ സെക്കണ്ടും പ്രയക്ഷകരെ പിടിച്ചു ഇരുത്താൻ എവിടെ ചിത്രത്തിനു അതിഗഭീരം ആയി സാധിച്ചപ്പോൾ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ ആയി Lena Endre, Sven-Bertil Taube, എന്നിവർ എത്തി....
Jacob Groth സംഗീതം നിർവഹിച് ചിത്രത്തിന്റെ ഛായാഗ്രഹണം Eric Kress, Jens Fischer എന്നിവരാണ്.... Anne Østerud എഡിറ്റിംഗ് നിർവഹിച്ചു... Yellow Bird പ്രൊഡക്ഷൻസിന്റെ ബന്നേറിൽ Søren Stærmose നിർമിച്ച ഈ ചിത്രം Nordisk Film
Music Box Films, Alliance Films, Lumiere, GAGA എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്....
ക്രിട്ടിസിന്റെ ഇടയിൽ ഗംഭീര അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും അതിഗംഭീര പ്രകടനം നടത്തി... BAFTA Award, Amanda Award, Broadcast Film Critics Association Award, Empire Awards, European Film Awards, New York Film Critics Online Award എന്നിങ്ങനെ പല അവാർഡ് നിശകളിലും പ്രദര്ശിപ്പിക്കപ്പെട്ട ചിത്രം അവിടെയും മികച്ച അഭിപ്രായവും മികച്ച നടി, Breakthrough performer, Actress of year, Best foreign film, Lead actress എന്നിങ്ങനെ പല അവാർഡുകളും നേടി....
The Girl Who Played with Fire, The Girl Who Kicked the Hornets' Nest എന്നിങ്ങനെ രണ്ട് വേറെ ഭാഗങ്ങളും ഉള്ള ഈ ചിത്രം ഇനി മുതൽ എന്റെ പ്രിയ ചിത്രങ്ങളിൽ ഒന്ന് തന്നെ....
വാൽകഷ്ണം:
2009 യിൽ എത്തിയ ഈ സ്വീഡിഷ് ചിത്രം 2011 ഇൽ ഇതേ പേരിൽ David Fincher ഇംഗ്ലീഷിൽ പുനർ നിർമിച്ചിട്ടുണ്ട്....കാണു ആസ്വദിക്കൂ

No comments:
Post a Comment