" അങ്ങനെ ആ ദിനം വന്നെത്തി... വർഷങ്ങൾക്കു മുൻപ് ഇപ്പോൾ ഇഹലോകവാസം വിടിഞ്ഞ ഒരു സംവിധായകൻ ചെയ്യാൻ ആഗ്രഹിച്ച ഒരു "പേരിനെ " പല ആള്കാർ അവരുടെ കഴിവിലൂടെ പല പല വേഷപകരച്ച നൽകിയ ആ പേരിന്റെ ഒരു ചിത്രം.. "ലൂസിഫർ "... മലയാള സിനിമയുടെ അഭിമാനം ആയ മൂന്ന് പേര് ഒന്നിച്ച ഒരു മാസ്സ് മസാല എന്റെർറ്റൈനെർ ആയ ലൂസിഫർ..
മുരളി ഗോപി എന്നാ തിരക്കഥാകൃത്തിന്റെ കഥകൾ ഇന്നും മലയാളികൾക്ക് നോക്കത്താ ദൂരത് ആണ്..... ആദ്യ ചിത്രം രസികൻ ഒഴിച്ച് നിർത്തിയാൽ അദ്ദേഹം ചെയ്ത മറ്റു എല്ലാ പടങ്ങളും കാലത്തിന് അപ്പുറം സഞ്ചരിച്ചവയാണ്.... അതിൽ തന്നെ "ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ", " കമ്മാരസംഭവം" എന്നിച്ചിത്രങ്ങൾ മലയാള സിനിമയ്ക് ലോകത്തിന മുൻപിൽ കാണിക്കാൻ പറ്റിയ മികച്ച ഒരു കലാസൃഷ്ടിയായി ആണ് എന്നിക് തോന്നിട്ടുള്ളത്.. പക്ഷെ എന്തുകൊണ്ടോ അദേഹത്തിന്റെ തിരക്കഥകൾ എല്ലാം ബോക്സ് ഓഫീസിൽ വലിയ പരാജയങ്ങൾ ആയി...
ഇവിടെയാണ് പ്രിത്വിരാജ് സുകുമാരൻ എന്നാ സംവിധായകന്റെ വരവ്... "പെട്ട" എന്നാ ചിത്രത്തിൽ എങ്ങനെ ആണോ നമ്മൾ തലൈവർ ദർശനം നടത്തിയത് അതുപോലത്തെ ഒരു മികച്ച ലാലേട്ടൻ ദർശനം തന്നെ ആണ് ലൂസിഫർ... "The way I want to see him" എന്നു പ്രഖ്യാപിച്ചു ഒരു കട്ട ലാലേട്ടൻ ആരാധകൻ ഇറങി പുറപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ ഹേറ്റേഴ്‌സ് പോലും വിചാരിച്ചു കാണില്ല ഇദ്ദേഹം ഇങ്ങനെ ഒരു വെടികെട്ടിനു തീ കൊളുത്തും എന്ന്.. ഓരോ ഷോട്ടിലും നമ്മുടെ സ്വന്തം പുലിമുരുഗനെ സംവിധായകൻ അങ് മേയാൻ അഴിച്ചു വിട്ടപ്പോൾ ഈ ചിത്രം മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത എച്ചില്പുറങ്ങൾ താണ്ടും എന്നതിന് ഒരു എതിർപ്പും വേണ്ട....
ചിത്രം പറയുന്ന കഥ ട്രെയ്ലറിൽ പറയുന്നത് തന്നെ ആണ്.... ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ പെട്ടന്നുള്ള മരണം അവിടെയുള്ള അവരുടെ മക്കളിൽ തമ്മിൽ ചില പ്രശങ്ങൾ ഉണ്ടാകാൻ കാരണം ആകുന്നതും അതിന്റെ ഫലമായി നടക്കുന്ന ചില ചൂതാട്ടങ്ങളും അതിനിടെ സ്റ്റീഫൻ നെടുമ്പള്ളി എന്ന ആളുടെ വരവ് ആ കലുഷിത രാഷ്ട്രീയ സാഹര്യം എങ്ങനെ കൂടുതൽ സങ്കീർണം ആകാൻ കാരണം ആകുന്നു എന്നൊക്കയാണ്..
ആദ്യം പറഞ്ഞ പോലെ ലാലേട്ടന്റെ സ്റ്റീഫൻ നെടുമ്പള്ളി ശരിക്കും ഇപ്പോളും എന്നിൽ രോമാഞ്ചം ഉളവാക്കുന്നു... അതുപോലെ വിവേക് ഒബ്രോയുടെ ബോബി...അടുത്ത കാലത്തു കണ്ട ഏറ്റവും മികച്ച വില്ലന്മാരുടെ പട്ടിക എടുത്താൽ ബോബിയുടെ തട്ടുതാണ് തന്നെ ഇരിക്കും (ഇതിനോട് ചേർത്ത് തന്നെ പറയട്ടെ അദ്ദേഹത്തിന ശബ്ദം നൽകിയത് വിനീത് ആണ് എന്ന് കേട്ടപ്പോൾ ആണ് ഞാൻ കൂടുതൽ ഞെട്ടിയത്...) പക്ഷെ ആ വില്ലൻ അവസാനം ഒന്ന് ഇളകിയില്ലേ എന്ന് ഒരു doubt.. പിന്നീട് മഞ്ജു ചേച്ചി... തിരിച്ചു വരവിൽ കണ്ട ഇഷ്ട മഞ്ജു ചിത്രങ്ങളിൽ ആദ്യ സ്ഥാനങ്ങളിൽ ഇനി ഇതിലെ പ്രിയദർശനി രാംദാസ് ഒന്ന് തന്നെ... ശരിക്കും ആ കഥാപാത്രത്തെ അവർ അതിഗംഭീരം ആക്കി... ടോവിനോയുടെ ജാതിൻ രാംദാസ്, സച്ചിൻ ഖേദ്കറിന്റെ പി കെ രാംദാസ്, ഇന്ദ്രജിത്തിന്റെ ഗോവർദ്ധൻ എന്നി കഥാപാത്രങ്ങളും പിന്നെ ചിത്രത്തിൽ വന്ന ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ ഐഡന്റിറ്റി കൊടുത സംവിധായകനും തിരക്കഥാകൃത്തിനും മുഴുവൻ കൈയടികളും നേരുന്നു... അവസാനം ബൈജു അണ്ണന്റെ ആ ഒരു സീൻ😍😍 ഒന്നും പറയാനില്ല....
Samjith Mohammed എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന്റെ അതിഗംഭീരം ആയ ഛായാഗ്രഹണം സുജിത് വാസുദേവ് നിർവഹിച്ചു... ഓരോ സീനും ഹോ...മരണ മാസ് ആയി പോയി... അതുപോലെ ദീപക് ദേവിന്റെ ബി ജി എം..ഒരു കൊലകൊല്ലി ഐറ്റം.. ഇതിലെ മലയാളീ മനസുകളിൽ ആഴത്തിൽ പതിഞ്ഞ വരിക വരിക സഹചാരെ എന്ന് ഗാനം അതിന്റെ അതെ ഫീളോടെ എടുത്ത സംവിധായകനും കൈയടികൾ..
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുന്ന ഈ ചിത്രം Aashirvad Cinemas ഇന്റെ ബാന്നറിൽ Antony Perumbavoor നിർമിക്കുകയും Maxlab Cinemas and Entertainments വിതരണം നടത്തുകയും ചെയ്തു...
വാൽക്ഷണം :
"മലയാള ചലച്ചിത്ര മേഖലയെ വേറെ തലത്തിലേക്കു ഉയർത്താൻ പോകുന്ന ചിത്രം "... പിന്നെ ഈ ചിത്രത്തിനു നെഗറ്റീവ് റിവ്യൂസ് കൊടുകുന്ന കൂട്ടുകാരോട് ഒരു ചോദ്യം "ഈ ചിത്രം മോശം ആണെങ്കിൽ എന്തുകൊണ്ട് നിങ്ങൾ കമ്മാരസംഭവം, ടിയാൻ പോലത്തെ ചിത്രങ്ങൾ വിജയിപ്പിച്ചില്ല? "


























