ഷിബിൻ ഫ്രാൻസിന്റെ കഥയ്ക്കും തിരക്കഥയ്ക്കും അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത ഈ മലയാളം ക്രൈം ത്രില്ലെർ ചിത്രത്തിൽ ആസിഫ് അലി, ഫർഹാൻ ഫാസിൽ, ജീൻ പോൾ ലാൽ, സംയുക്ത മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം പറയുന്നത് സ്റ്റാലിൻ ജോൺ -മജീദ് എന്നിവരുടെ കഥയാണ്... പെട്ടന്ന് പണം ഉണ്ടാകാൻ വേണ്ടി അവർ നടത്തുന്ന ശ്രമങ്ങൾ അവരെ പദ്മനാഭൻ-സോളോമൻ എന്നിവരുടെ അടുത്ത് എത്തിക്കുന്നതും അത് അവർ പല പ്രശങ്ങളിലേക്കും കേറ്റിവിടുന്നതും ആണ് കഥാസാരം...
സ്റ്റാലിൻ ജോൺ ആയി ആസിഫ് അലി എത്തിയ ചിത്രത്തിൽ മജീദ് ആയി ഫർഹാനും പദ്മനാഭൻ-സോളമൻ എന്നിവർ ആയി മുകേഷ്-ജീൻ പോൾ ലാൽ എന്നിവരും എത്തി.. സംയുക്ത മേനോൻ സ്റ്റാലിന്റെ കാമുകിയായി എത്തിയപ്പോൾ ഇവരെ കൂടതെ നിഷാന്ത് സാഗർ, മേഘനാദൻ, അരുൺ എന്നിവർ മറ്റു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചു..
നേഹ നായർ, Yakzan Gary Pereira എന്നിവർ ചേർന്നു സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് സംവിധായകനും,സീജയ് അച്ചുവും ആയിരുന്നു.. അലക്സ് ജെ പുളിക്കൽ എഡിറ്റിംഗ് നിർവഹിച്ചു...
D14 Entertainments ഇന്റെ ബന്നേറിൽ അലി ആഷിഖ് നിർമിച്ച ഈ ചിത്രം ഫ്രൈഡേ ഫിലിം ഹൌസ് ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ വലിയ വിജയം ആയില്ല എന്നാണ് അറിവ്... ഒരു നല്ല അനുഭവം

No comments:
Post a Comment