Thursday, February 27, 2020

Ala Vaikunthapurramuloo (telugu)


Trivikram Srinivas കഥയെഴുതി സംവിധാനം ചെയ്ത ഈ തെലുഗ് ആക്ഷൻ ത്രില്ലെർ ചിത്രത്തിൽ അല്ലു അർജുൻ, ജയറാം, പൂജ ഹേഗെ, തബു, മുരളി ശർമ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത്  വാൽമീകി  രാമചന്ദ്രൻ എന്നിവരുടെ കഥയാണ്.. തന്റെ കൂടെ ക്ലാർക്ക് ആയി ജോലി ചെയ്ത രാമചന്ദ്രൻ അവരുടെ മാനേജർ ആദിത്യ രാധാകൃഷ്‌ണന്റെ മകളെ വിവാഹം ചെയ്തപ്പോൾ വാല്മികിക് സഹിച്ചില്ല.. ആ ദേഷ്യം അയാൾ  സ്വന്തം മകന്റെ ഉന്നത്തിക് വേണ്ടി ഉപയോഗിക്കുകയും പിന്നേ വർഷങ്ങൾക് ഇപ്പുറം അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

വാൽമീകി ആയി മുരളി ശർമ എത്തിയ ചിത്രത്തിൽ രാമചന്ദ്രൻ ആയി ജയറാമേട്ടൻ എത്തി.. ബണ്ടു എന്നാ കഥാപാത്രം ആയി അല്ലു അർജുൻ എത്തിയപ്പോൾ അമൂല്യ എന്നാ ബണ്ടുവിന്റെ സ്നേഹിതയായി പൂജ ഹേഡ്ഗേയും എത്തി...ആദിത്യ രാമചന്ദ്രൻ എന്നാ കഥാപാത്രം സച്ചിൻ ഖേദകർ ചെയ്തപ്പോൾ  ചിത്രത്തിലെ വില്ലൻ കഥാപാത്രങ്ങൾ അപ്പളാ നായിഡു- പാടിത്തള്ളി എന്നിവർ ആയി സമുദ്രക്കനി, ഗോവിന്ദ് പദ്മസൂര്യ എത്തി... ഇവരെ കൂടാതെ തബു, നിവേദിതാ പെതുരാജ്, ഈശ്വരി രോ എന്നിവരും ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു...

Sirivennela Seetharama Sastry, Krishna Chaitanya, Ramajogayya Sastry, Vijay Kumar Bhalla,  Kalyan Chakravarthy, Kasarla Shyam എന്നിവരുടെ വരികൾക്ക് S. Thaman ഈണമിട്ട ഇതിലെ ഗാനങ്ങൾ Aditya Music ആണ് വിതരണം നടത്തിയത്.. ഇതിലെ എല്ലാ ഗാനങ്ങളും എന്റെ പ്ലേയ്‌ലിസ്റിൽ മുൻപന്തിയിൽ തന്നെ ഉണ്ട്...

P. S. Vinod ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Navin Nooli ആയിരുന്നു... Haarika & Hassine Creations, Geetha Arts എന്നിവരുടെ ബന്നേറിൽ S. Radha Krishna(China Babu), Allu Aravind എന്നിവർ നിർമിച്ച ചിത്രം geetha arts ആണ് വിതരണം നടത്തിയത്....

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ വലിയ വിജയം ആയി.. ഇനി മുതൽ ഇടയ്ക്ക് ഇടയ്ക്ക് കാണുന്ന ചിത്രങ്ങളിൽ മുൻപന്തിയിൽ തന്നെ ഉണ്ടാകും ഈ ത്രിവിക്രം ചിത്രം..

വാൽക്ഷണം:
"അവസാനത്തെ ആ പത്തു മിനിറ്റ്,  ആ പഴയ ജയറാമേട്ടനേ വീണ്ടും കണ്ടു..."

No comments:

Post a Comment