Thursday, February 6, 2020

Museum: The serial killer is laughing in the rain (japanese/korean)


Young Magazine എന്നാ ജാപ്പനീസ് വീക്കിലിയിൽ പ്രസിദ്ധികരിച്ച Ryosuke Tomoeയുടെ ഇതേ പേരിലുള്ള കഥയുടെ ദൃശ്യാവിഷ്‌കാരം ആയ ഈ ജാപ്പനീസ് ക്രൈം ത്രില്ലെർ ചിത്രത്തിൽ  Masatô Ibu, Mikako Ichikawa, Shun Oguri എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

ചിത്രത്തിന്റെ തിരക്കഥ Izumi Takahashi, Kiyomi Fuji,  Keishi Ohtomo എന്നിവർ ചേർന്നു എഴുതിയപ്പോൾ സംവിധാനം തിരക്കഥാകൃത്തുകളിൽ ഒരാൾ ആയ Keishi Ohtomo നിർവഹിച്ചു...

ചിത്രം പറയുന്നത് detective Hisashi Sawamura യുടെ കഥയാണ്..  ഭാര്യയുമായി പിണക്കത്തിൽ ആയി നിൽക്കുന്ന അദ്ദേഹം ആ നാട്ടിൽ അതിനിടെ തവള തലയൻ  സീരിയൽ കില്ലർ വരുന്നതും ആ കേസ് അദേഹത്തിന്റെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നതും ആണ് കഥാസാരം...

Tarô Iwashiro സംഗീതം നൽകിയ ചിത്രത്തിന്റെ ഛായാഗ്രഹണം  Hideo Yamamoto ആയിരുന്നു... Warner Bros. Japan ഇന്റെ ബന്നേറിൽ Atsuyuki Shimoda നിർമിച്ചു അവർ തന്നെ വിതരണം നടത്തിയ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയപ്പോൾ ബോക്സ്‌ ഓഫീസിൽ മോശമില്ലാത്ത വിജയം ആയി എന്നാണ് അറിവ്... ത്രില്ലെർ ചിത്രങ്ങൾ കാണാൻ ഇഷ്ടമുള്ളവർക് തീർച്ചയായും കണ്ടു നോകാം...ഒരു കിടു അനുഭവം...

No comments:

Post a Comment