Nalan Kumarasamy, Shrinivas Kaviinayam എന്നിവർ ചേർന്നു കഥയെഴുതി Nalan Kumarasamy തിരക്കഥ രചിച്ചു സംവിധാനം ചെയ്ത ഈ തമിഴ് ക്രൈം ത്രില്ലെർ ചിത്രത്തിൽ വിജയ് സേതുപതി, ബോബി സിംഹ, അശോക് സെൽവൻ, സഞ്ചിത ഷെട്ടി എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം പറയുന്നത് ദാസും അവരുടെ കൂട്ടുകാരുടെയും കഥയാണ്... ഒരു കിഡ്നാപ് ഗാങ് ലീഡർ ആയ അദ്ദേഹത്തിന് അതിൽ ചില നിബന്ധനകൾ ഉണ്ട്.. ഒരു ദിനം അദ്ദേഹത്തിന് അരുമൈ എന്നാ ഒരു രാഷ്ട്രീയകാരന്റെ മകനെ തട്ടിക്കൊണ്ടു പോകേണ്ടി വരുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന രസകരമായ സംഭവങ്ങളും ആണ് ചിത്രം നമ്മളോട് പറയുന്നത്..
ദാസ് ആയി വിജയ് സേതുപതി എത്തിയ ചിത്രത്തിൽ അരുമൈ ആയി കരുണാകരൻ എത്തി... പകലവൻ, കേശവൻ, ശേഖർ എന്നാ ദാസിന്റെ കൂട്ടുകാർ ആയി ബോബി സിംഹ, അശോക് സെൽവൻ, രമേശ് തിളക് എന്നിവർ എത്തിയപ്പോൾ ശാലു എന്നാ ദാസിന്റെ സാങ്കല്പിക പ്രേമിക ആയി സഞ്ചിത ഷെട്ടിയും ചിത്രത്തിൽ ഉണ്ട്..
GKB, Sean Roldan, Muthamil, Nalan Kumaraswamy, Gana Bala എന്നിവരുടെ വരികൾക്ക് Santhosh Narayanan ഈണമിട്ട ഇതിലെ ഗാനങ്ങൾ Think Music ആണ് വിതരണം നടത്തിയത്..
Dinesh Krishnan ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Leo John Paul ആയിരുന്നു.. Thirukumaran Entertainment ഇന്റെ ബന്നേറിൽ C V Kumar നിർമിച്ച ഈ ചിത്രം Studio Green ആണ് വിതരണം നടത്തിയത്...
Zurich Film Festival യിൽ പ്രദർശനം നടത്തിയ ചിത്രം Indo-Asian News Service, Rediff, Sify എന്നിവരുടെ ഏറ്റവും മികച്ച ചിത്രങ്ങളുടെ മുൻപന്തിയിൽ ഈ ചിത്രം എത്തി..
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ആ വർഷത്തെ തമിഴ് ബോക്സ് ഓഫീസിലും വലിയ വിജയം ആയിരുന്നു.. Gaddam Gang എന്നാ പേരിൽ ഒരു തെലുഗ് റീമേക് ഉള്ള ഈ ചിത്രം കണ്ണട, ഹിന്ദി എന്നി ഭാഷകളിലും ഇനി വരാൻ പോകുന്നു എന്ന് കേൾക്കുന്നു.. അതുപോലെ ചിത്രത്തിന്റെ ഒരു രണ്ടാം ഭാഗത്തിന്റെ ചർച്ചയും അണിയറിൽ പുരോഗമിക്കുന്നു... കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണുക.... ഒരു മികച്ച അനുഭവം.... ചിരിച് ഒരു വകയാവും....
വാൽകഷ്ണം:
"കാസ് പണം ദുട് money money"

No comments:
Post a Comment